ചൂട് ചോറിനൊപ്പം ചെമ്മീൻ ഉരുളക്കിഴങ്ങ് മുളകുകറി

  1. Home
  2. Lifestyle

ചൂട് ചോറിനൊപ്പം ചെമ്മീൻ ഉരുളക്കിഴങ്ങ് മുളകുകറി

CURRY


നല്ല ചൂട് ചോറിനൊപ്പം ഉരുളക്കിഴങ്ങ് ചേർത്ത ചെമ്മീൻ മുളക് കറി തയാറാക്കാം.


ആവശ്യമുള്ള സാധനങ്ങൾ
ചെമ്മീൻ - 1/2 കിലോ
ഉരുളക്കിഴങ്ങ് - 1 വലുത്
ചുവന്നുള്ളി - 10
ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2
മുളക്പൊടി - 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 1/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുടംപുളി - 2 കഷ്ണം
കടുക് - 1 ടീസ്പൂൺ
ഉലുവ- 1/2 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം
ചൂടായ എണ്ണയിലേക്ക് കടുക്, ഉലുവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില ചേർത്ത് വഴറ്റുക. ചുവന്നു വരുമ്പോൾ പൊടികൾ ഓരോന്നായി ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ചതുരക്കഷ്ണങ്ങൾ ആക്കിയ ഉരുളക്കിഴങ്ങ് ചേർത്ത് 1 മിനുട്ട് വഴറ്റുക. അതിലേക്ക് വൃത്തിയാക്കിയ ചെമ്മീൻ കൂടെ ചേർത്ത് 2 മിനുട്ട് വഴറ്റുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. കുതിർത്ത് വച്ച കുടംപുളിയും പാകത്തിന് ഉപ്പും ചേർത്ത് ചാറ് കുറുകി വരുന്ന വരെ വേവിക്കുക. ചൂടോടെ വിളമ്പാം. (കടപ്പാട്; അഫ്‌സാന ബായ്)