ഗർഭകാല പരിരക്ഷ: ദാ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഗർഭിണിയാണെന്ന് അറിയുന്ന ആ സമയം മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം വരെ എല്ലാ കാര്യങ്ങളിലും ഏറ്റവും ശ്രദ്ധ ചെലുത്തണം.
ഗർഭകാല പരിരക്ഷയെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോക്ടർ ആർ അനുപമ. ഒരു യൂടൂബ് ചാനലിനു കൊടുത്ത അഭിമുഖത്തിലാണ് ഡോക്ടർ അറിവുകൾ പങ്കുവയ്ക്കുന്നുണ്ട്
ഗർഭം ധരിക്കും മുൻപുള്ള തയ്യാറെടുപ്പുകൾ
ഗർഭകാലത്ത് അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ ഏറെയാണ്. ഗർഭകാലത്തിനു മുൻപന്നെ ശരീരത്തിലുള്ള പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നത് നല്ല കാര്യമാണ് ഡയബറ്റീസ് പ്രഷർ തുടങ്ങിയ അസുഖങ്ങൾ ഉണ്ടെങ്കിൽ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഒരു സ്ത്രീക്ക് ഉണ്ടെങ്കിൽ അതൊക്കെ പരിഹരിച്ച് അതിനായിട്ടുള്ള ചികിത്സ നടത്തിയ ശേഷം ഗർഭിണിയാകാൻ ശമിക്കുന്നത് നല്ല കാര്യമാണ്.
ഭക്ഷണകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം
ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ കരുതൽ വേണം. ഈ സമയങ്ങളിൽ ഏറ്റവും ആരോഗ്യഗുണമുള്ള, പോഷകാഹാരം കഴിക്കാൻ ശ്രമിക്കുക. പയർവർഗങ്ങൾ, നട്സ് തുടങ്ങി ഓരോ ഭക്ഷണം കഴിക്കുമ്പോഴും അത് ശരീരത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതെന്ന് ഉറപ്പുവരുത്തണം.
- കഴിക്കാവുന്നത്
വൃത്തിയുള്ള ആഹാരം കൂടെ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം പിന്നെ വെള്ളം നിറയെ കുടിക്കണം. മീൻ ഇറച്ചി മുട്ട തുടങ്ങി ആഹാരം കഴിക്കുന്നത് നല്ലതാണ് പ്രധാനപ്പെട്ട ഒന്ന് പ്രോട്ടീനാണ് പ്രോട്ടീൻ അടങ്ങിയ ആഹാരപദാർത്ഥങ്ങൾ വളരെയധികം പ്രയോജനമുള്ള കാര്യമാണ്. അതുപോലെ തന്നെ ഏതെങ്കിലും രീതിയിലുള്ള വെള്ളം ജ്യൂസ് ആയിട്ടോ ഇടയ്ക്ക് കുടിക്കണം.
- കഴിക്കരുത്
ആദ്യം മൂന്നു മാസങ്ങളിൽ പറയുന്ന ഒരു കാര്യമാണ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല പൈനാപ്പിൾ പപ്പായ തുടങ്ങിയ ആഹാരപദാർത്ഥങ്ങൾ ആദ്യത്തെ ഒരു മൂന്നുമാസം ഒഴിവാക്കുന്നത് നല്ലതായിരിക്കും ഈന്തപ്പഴം അധികം കഴിക്കരുത് കൂടുതൽ കഴിക്കുന്നത് ചിലർക്ക് ബ്ലീഡിങ് വരാൻ സാധ്യത ഉണ്ടാക്കാറുണ്ട്. 3 മാസം കഴിഞ്ഞ് എല്ലാം കഴിക്കാവുന്നതാണ്.
ഗർഭിണികളുടെ മാനസികാരോഗ്യം
ഗർഭകാലത്ത് മാനസികമായ പ്രശ്‌നങ്ങൾ ഒക്കെ ഇല്ലാതിരിക്കുന്നതാണ് നല്ലത്. എന്തെങ്കിലും മാനസിക സമ്മർദ്ദങ്ങൾ ഉണ്ടെങ്കിൽ കുഞ്ഞിന്റെ വളർച്ച തൂക്കം കുറയാനും അതുപോലെ ഗർഭകാലത്ത് പ്രമേഹം പോലെയുള്ള പ്രശ്‌നങ്ങൾ കൂടുതൽ വരാൻ സാധ്യതയുണ്ട്. ഇഷ്ടപ്പെട്ട കാര്യങ്ങൽ ഹോബികൾ ഒക്കെ ചെയ്യുക. വായിക്കുക വായനയൊരു കാര്യമാണ്. നല്ല കാര്യങ്ങൾ വായിക്കുക, നല്ല കാര്യങ്ങൾ സംസാരിക്കുക, നടക്കാൻ ഒക്കെ പോവുക അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് നല്ലതായിരിക്കും. പിന്നെ നല്ല വ്യായാമം ചെയ്യുന്നവരുണ്ട് നൃത്തം ചെയ്യുന്നവരുണ്ട് ഓൾറെഡി അതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നവർക്ക് അതെല്ലാം തുടരാം.
ഗർഭകാലത്തെ അണുബാധാ സാധ്യതകൾ
ഗർഭകാലത്ത് രോഗപ്രതിരോധശേഷി കുറവായിരിക്കും അണുബാധ സാധ്യതകൾ കൂടും. യൂട്രസ് വലുതാകുമ്പോൾ മൂത്രസഞ്ചിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പിന്നെ ഡയബറ്റീസ് ഒക്കെ ഉള്ള സ്ത്രീകൾക്കാണെങ്കിൽ പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്. മൂത്രമൊഴിക്കുമ്പോൾ വേദന അല്ലെങ്കിൽ നടുവേദന തുടങ്ങിയ പ്രശ്‌നങ്ങളും വരാം. ചിലപ്പോൾ കുഞ്ഞിനെയും കാര്യങ്ങളൊക്കെ ബാധിക്കാൻ സാധ്യതയുണ്ട് അത് കൃത്യമായി ശ്രദ്ധിക്കണം.
ട്യൂബിലെ ഗർഭധാരണം
സ്‌കാനിങ് ചെയ്യുമ്പോഴാണ് ഒരു കുഞ്ഞ് ഗർഭപാത്രത്തിന് അകത്താണോ അതോ ട്യൂബിൽ ആണോ വളരുന്നത് എന്ന് അറിയുക. സാധാരണ ബീജവും അണ്ഡവും തമ്മിൽ ഫെല്ലോപിയൻ ട്യൂബിൽ വച്ച് സംയോജിച്ച് ഇത് യൂട്രസിലേയ്ക്ക് നീങ്ങി യൂട്രസ് ഭിത്തിയിൽ പറ്റിപ്പിടിച്ചു വളരുന്നതാണ് യഥാർത്ഥത്തിലെ ഗർഭധാരണം. എന്നാൽ യൂട്രസിൽ അല്ലാതെ പലപ്പോഴും ഗർഭധാരണം നടക്കാം. ഇതിനാണ് എക്ടോപിസ് പ്രഗ്‌നൻസി എന്നു പറയുന്നത്. സ്ഥാനം തെറ്റി ഗർഭം ധരിക്കുന്നത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഗർഭപാത്രത്തിൽനിന്ന് അണ്ഡാശയത്തിലേക്കുള്ള ട്യൂബിലാണ്. വയറിന്റെ സ്‌കാനിങിൽകൂടി അതു കണ്ടുപിടിക്കാവുന്നതാണ്. ഓപ്പറേഷൻ ചെയ്ത് എടുത്തുകളയേണ്ടിവരും.
ഗർഭകാലത്തെ പ്രമേഹം
ഗർഭകാലത്ത് പ്രമേഹം ആദ്യമായി വരുന്ന സ്ത്രീകൾ ഉണ്ട് അഞ്ചുമാസം ആവുമ്പോഴാണ് ആദ്യമേ ഷുഗർ കാണുന്നത്. ചിലർക്ക് ആഹാരം നിയന്ത്രണത്തിലൂടെ തന്നെ ഈ ഷുഗർ നിയന്ത്രിക്കാൻ പറ്റും. ഒരു നല്ല ഡയറ്റും ചെറിയ രീതിയിലുള്ള എക്‌സർസൈസും ചെയ്തു കഴിഞ്ഞാൽ ഒരു ഭാഗത്തിന് ഡയബറ്റീസ് കുറയ്ക്കാം. പ്രസവാനന്തരം ഷുഗർ ചെക്ക് ചെയ്യാറുണ്ട് ഒരു 50 ശതമാനം സ്ത്രീകൾക്കും ഷുഗർ നോർമൽ ആയിരിക്കും ഒന്നരമാസം കഴിഞ്ഞ് ചെക്ക് ചെയ്താൽ ഒരു 90% പേർക്കും ഷുഗർ കുറയും പക്ഷേ ഒരു പത്ത് ശതമാനം പേർക്ക് ഡയബറ്റീസ് തുടരും.
ഗർഭിണികളുടെ മാനസികാരോഗ്യവും കുടുംബവും
ഗർഭധാരണം പെട്ടെന്നാണ് ഒരു സ്ത്രീയിൽ മാറ്റങ്ങൽ ഉണ്ടാകുന്നത്. ശാസ്ത്രീയമായിട്ട് പറയുകയാണെങ്കിൽ ശരീരത്തിൽ ഒരുപാട് വ്യത്യാസങ്ങൾ വരാറുണ്ട.് വിയർപ്പ് പ്രശ്‌നങ്ങൾ് ഹോർമോൺ വ്യത്യാസങ്ങൾ ആയാലും എല്ലാം അതിൻറെതായ വ്യത്യാസങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. അത് മാനസികമായിട്ട് മാറ്റാറുണ്ട്. അതിനാൽ ഗർഭിണികൾക്ക് ഫിസിക്കൽ സപ്പോർട്ടിന് കൂടുതൽ മെന്‌റൽ സപ്പോർട്ട് ആണ് കൊടുക്കേണ്ടത്. അത് കുടുംബത്തിനാണ് പറ്റുന്നത്. ശാരീരിക അസ്വസ്ഥകൾ ഉണ്ടാകും പല ഭക്ഷണങ്ങളും കഴിക്കാൻ പറ്റില്ല ഇങ്ങനെ ഒരുപാട് പ്രശ്‌നങ്ങൾ ഉള്ളത് മനസ്സിലാക്കി അവർക്ക് വേണ്ടി ചെറിയ കാര്യങ്ങൾ ചെയ്തു കൊടുക്കണം. അവരെ കുറ്റപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം.
പ്രസവാനന്തര വിഷാദരോഗം
സ്ത്രീകൾക്ക് പ്രസവം കഴിയുമ്പോൾ അവരുടെ ഹോർമോണുകൾ മറ്റൊരു രീതിയിലേക്ക് പോകും ഈ ഹോർമോൺ വ്യത്യാസം അവരുടെ ശരീരത്തിൽ മാറ്റം ഉണ്ടാക്കും. ലൈഫ് സ്‌റ്റൈലും മാറുന്നു അങ്ങനെയുള്ള കാര്യങ്ങൾ ചെയ്ഞ്ച് ആകുമ്പോഴുാണ് ഗർഭാനന്തര മാനസിക പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നത്. സമയത്ത് കണ്ടെത്തിയില്ലെങ്കിൽ മാനസിക വിഭ്രാന്തി ആയിട്ട് മാറാം. കണ്ടുപിടിക്കാതെ പോകുമ്പോഴായിരിക്കും അതിന് കൂടുതൽ പ്രശ്‌നം. ചികിത്സ കിട്ടിയാൽ പെട്ടെന്നു ഭേദമാക്കിയെടുക്കാവുന്നതാണ്.