സവാളത്തൊലി കൊണ്ട് ഡൈ തയാറാക്കാം; വീട്ടിൽ തന്നെ

  1. Home
  2. Lifestyle

സവാളത്തൊലി കൊണ്ട് ഡൈ തയാറാക്കാം; വീട്ടിൽ തന്നെ

onion-peel


ഒരു നാടൻ ഡൈ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാം. ഇത് തയ്യാറാക്കാൻ ഏറെ എളുപ്പമാണ്. ഇതിന് വേണ്ടത് സവാളത്തൊലിയാണ്. സവാള പൊതുവേ മുടി വളരാൻ സഹായിക്കുന്ന ഒന്നാണ്. മുടി നര കറുപ്പിയ്ക്കാനും ഏറെ നല്ലതാണ് സവാള. ഇതിലെ സൾഫർ മുടി വളരാൻ സഹായിക്കുന്നു. മുടി നര കറുപ്പിയ്ക്കാൻ ഏറെ ഗുണകരമാണ് ഇത്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് സവാളത്തൊലി.

ഇതിൽ കറ്റാർവാഴ ജെൽ കൂടി ചേർക്കണം. കറ്റാർവാഴ ജെൽ വൈറ്റമിൻ ഇ സമ്പുഷ്ടമാണ്. ആരോഗ്യത്തിനും മുടിയ്ക്കും ചർമത്തിനുമെല്ലാം ഒരുപോലെ ഗുണകരമാണ് ഇത്. മുടി വളരാൻ ഏറെ ഗുണം നൽകുന്ന ഇത് മുടി നര ചെറുക്കാനും നല്ലതാണ്. മുടിയ്ക്ക് തിളക്കവും മിനുസവും നൽകാനും മുടി വേരുകൾക്ക് സ്വാഭാവിക ഈർപ്പം നൽകാനുമെല്ലാം കറ്റാർവാഴ ഏറെ ഗുണകരമാണ്.

സവാളത്തൊലി വൃത്തിയാക്കി വേണം, ഉപയോഗിയ്ക്കാൻ. ഇതിൽ ഫംഗസ് ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത് നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. ഇത് ഒരു ചീനച്ചട്ടിയിൽ ഇട്ട് നല്ലതുപോലെ ഇളക്കി കറുപ്പു നിറമാകുന്നത് വരെ, കൈ കൊണ്ട് പൊടിയുന്നത് വരെ ചൂടാക്കണം. ഇത് പിന്നീട് നല്ലതുപോലെ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം. ഈ പൊടിയിൽ കറ്റാർവാഴ ജെൽ കൂടി ചേർത്ത് മുടിയിൽ പുരട്ടാം. ഇത് മുടി കറുക്കാൻ നല്ലതാണ്.

മുടിയ്ക്ക് യാതൊരു ദോഷവും വരുത്താത്ത സ്വാഭാവിക ഹെയർ ഡൈ വഴിയാണ് ഇത്. ആഴ്ചയിൽ എത്ര തവണ വേണമെങ്കിലും ഇത് ചെയ്യാം. ഇത് പുരട്ടി 1 മണിക്കൂർ ശേഷം കഴുകാം. കറ്റാർവാഴ പുരട്ടാൻ സാധിയ്ക്കാത്തവർ വെളിച്ചെണ്ണയിൽ ഇത പുരട്ടി തേയ്ക്കാം. മുടിയ്ക്കോ ആരോഗ്യത്തിനോ യാതൊരു ദോഷവും വരുത്താത്ത വഴിയാണ് ഇത്.