ക്രിസ്പിയായ പൂരി തയാറാക്കാം; എണ്ണ വേണ്ട, ഈ സാധനം മാത്രം മതി

എണ്ണയില്ലാതെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ പൂരി തയ്യാറാക്കാനുളള ഒരു കിടിലൻ വഴി പരിചയപ്പെട്ടാലോ.
ആവശ്യത്തിനുളള സാധനങ്ങൾ
ഗോതമ്പ് മാവ്, ഉപ്പ്, തൈര്, വെളളം
തയാറാക്കുന്ന വിധം
പൂരിയുണ്ടാക്കാൻ മാവ് കുഴച്ചെടുക്കുകയാണ് ആദ്യത്തെ ഘട്ടം. ഇതിനായി രണ്ട് കപ്പ് ഗോതമ്പ് മാവെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം മാവിലേക്ക് രണ്ട് ടേബിൾ സ്പൂൺ അധികം പുളിയില്ലാത്ത തൈരും ആവശ്യത്തിന് വെളളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് നല്ല സോഫ്റ്റാകുന്നതുവരെ കുഴയ്ക്കുക. ഇങ്ങനെ തയ്യാറാക്കിയ മാവിനെ ഇരുപത് മിനിട്ടുവരെ അടച്ചുവയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി പരത്തിയെടുക്കാം.
ഈ സമയം കൊണ്ട് വലിയ പാത്രത്തിൽ ഒരു ലിറ്റർ വെളളം ചൂടാകാനായി വയ്ക്കുക. ശേഷം പരത്തിയെടുത്ത പൂരി വെളളത്തിലേക്ക് ഇടുക. അധികം വൈകാതെ തന്നെ പൂരി ചൂട് വെളളത്തിൽ പൊങ്ങിവരും. ഇതിനെ എയർഡ്രൈയറിലേക്ക് മാറ്റുക. എയർ ഫ്രൈയറിൽ 190 ഡിഗ്രി ചൂടും നാല് മിനിട്ട് സമയവും ക്രമീകരിക്കാം. എണ്ണയിൽ പൊരിച്ചെടുക്കുന്നതിനെക്കാൾ രുചികരമായി എയർ ഫ്രൈയറിലും പൂരി തയാറാക്കാവുന്നതാണ്.