കുക്കറൊന്നും വേണ്ട; എളുപ്പത്തിൽ ചോറ് തയാറാക്കാൻ കിടിലൻ വഴികൾ

  1. Home
  2. Lifestyle

കുക്കറൊന്നും വേണ്ട; എളുപ്പത്തിൽ ചോറ് തയാറാക്കാൻ കിടിലൻ വഴികൾ

rice


വീടുകളിൽ ചോറ് തയ്യാറാക്കിയിരുന്നത് വിറകടുപ്പുകളിൽ മൺകലങ്ങളിലോ അല്ലെങ്കിൽ അലുമിനിയം കലങ്ങളിലൊക്കെയായിരുന്നു. കാലം മാറിയതോടെ മിക്കവരും ചോറ് തയ്യാറാക്കാനായി ഗ്യാസ് അടുപ്പുകളുടെയും പ്രഷർകുക്കറുകളുടെയും സഹായം തേടാനും തുടങ്ങി. എന്നാൽ കുക്കറില്ലാതെയും ചോറ് എളുപ്പത്തിൽ തയ്യാറാക്കാം. രണ്ട് എളുപ്പവഴികൾ പരിചയപ്പെട്ടാലോ

ആദ്യത്തെ രീതി
ചോറ് തയ്യാറാക്കാനായി തിരഞ്ഞെടുക്കുന്ന അരിയുടെ ഗുണമേന്മ പരിശോധിക്കുകയെന്നതാണ് ആദ്യത്തെ ഘട്ടം. ഒരു കപ്പ് അരിയാണ് ചോറ് തയ്യാറാക്കാനായി എടുത്തിരിക്കുന്നത്. അരിയിൽ എന്തെങ്കിലും തരത്തിലുളള മാലിന്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം. അരി നന്നായി കഴുകുകയെന്നതാണ് രണ്ടാമത്തെ ഘട്ടം. മൂന്ന് തവണയെങ്കിലും വെളളം ഒഴിച്ച് അരി കഴുകാൻ മറക്കാതിരിക്കുക.വൃത്തിയാക്കിയ അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അരിയിലേക്ക് രണ്ട് കപ്പ് വെളളം ഒഴിക്കുക. അരി പാകം ചെയ്യാൻ തുടങ്ങുക. ആവശ്യമുണ്ടെങ്കിൽ മാത്രം അൽപം ഉപ്പ് ചേർക്കാവുന്നതാണ്. ഏകദേശം എട്ട് മിനിട്ടോളം ഉയർന്ന ചൂടിൽ പാകം ചെയ്യുക. സമയം കഴിയുമ്പോഴേയ്ക്കും അരി ഏകദേശം പാകമായി ചോറായി കാണും. ശേഷം മൂന്ന് മിനിട്ട് കൂടി പാത്രം അടച്ചുവച്ച് ചെറിയ തീയിൽ പാകം ചെയ്യുക. ചോറ് റെഡി.

രണ്ടാമത്തെ രീതി
ചോറ് തയ്യാറാക്കാനായി എടുത്തുവച്ചിരിക്കുന്ന വെളളം പത്ത് മിനിട്ട് സമയം നന്നായി ചൂടാക്കുക. അതിനുശേഷം മാത്രം നന്നായി വൃത്തിയാക്കിയ അരി വെളളത്തിലേക്കിടുക. ശേഷം ആവശ്യമെങ്കിൽ അൽപം ഉപ്പും രണ്ട് ടീസ്പൂൺ നാരങ്ങയുടെ നീരും കൂടി ചേർത്ത് ചോറ് തയ്യാറാക്കാവുന്നതാണ്.