മധുരപ്രിയരുടെ മടക്കുസാന്‍; ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യറാക്കാം

  1. Home
  2. Lifestyle

മധുരപ്രിയരുടെ മടക്കുസാന്‍; ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യറാക്കാം

sweet-snack


മധുരപ്രിയർക്ക് പ്രിയപ്പെട്ട ഒരു പലഹാരമാണ് മടക്ക്‌സാൻ. മഞ്ഞ കളറുള്ള ഈ പലഹാരത്തിന് ഉഗ്രൻ ടേസ്റ്റാണ്. മടക്ക്‌സാൻ കഴിക്കാൻ തോന്നിയാൽ ഇനി കടയിൽ നിന്നും വാങ്ങിക്കേണ്ട വീട്ടിൽ തയ്യറാക്കാം.

റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

മൈദ -രണ്ടു കപ്പ്

മുട്ട -രണ്ടെണ്ണം

തേങ്ങ ചിരകിയത് -മൂന്ന് കപ്പ്

പഞ്ചസാര -എട്ട് ടേബിള്‍സ്പൂണ്‍

വാനില എസന്‍സ് -അര ടീസ്പൂണ്‍

ചെറുനാരങ്ങാ നീര് -രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈദാമാവില്‍ ഒന്നര കപ്പ് വെള്ളം ചേര്‍ത്ത് അല്‍പം ഉപ്പും കുഴയ്ക്കുക. പിന്നീട് മുട്ട ഉടച്ചതും വാനില എസന്‍സും ചേര്‍ത്ത് യോജിപ്പിക്കുക. ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ എണ്ണ പുരട്ടി, തയ്യാറാക്കിയ മാവ് കുറേശെ ഒഴിച്ച് പരത്തുക. ഉള്ളില്‍ തേങ്ങാപ്പീരയും പഞ്ചസാരയും വയ്ക്കുക. അല്‍പ്പം ചെറുനാരങ്ങാ നീരും ഒഴിക്കുക. അപ്പം മടക്കി വേവിച്ചെടുക്കുക. കുഴയ്ക്കുന്ന മാവ് അയഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. അപ്പത്തിന് വെള്ളത്തനി പകരം പാല്‍ ചേര്‍ത്താല്‍ നല്ല മയം കിട്ടും.