ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കും; വാഴപ്പിണ്ടി ഇനി വെറുതെ കളയേണ്ട; തയ്യാറാക്കാം കിടുക്കാച്ചി ഒരു അച്ചാർ

 1. Home
 2. Lifestyle

ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കും; വാഴപ്പിണ്ടി ഇനി വെറുതെ കളയേണ്ട; തയ്യാറാക്കാം കിടുക്കാച്ചി ഒരു അച്ചാർ

vazhapindi-pickle


വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് വാഴപ്പിണ്ടി എന്ന് നമുക്കറിയാം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി തോരൻ വെക്കാൻ ഉപയോഗിക്കും എന്നല്ലാതെ ഇതുകൊണ്ട് കിടുക്കൻ അച്ചാർ ഉണ്ടാക്കാനും പറ്റുമെന്ന് എത്രപേർക്കറിയാം.

വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന അച്ചാർ രുചിയാണിത്. വാഴപ്പിണ്ടി ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഉദരസംബന്ധമായ രോഗങ്ങൾ ശമിപ്പിക്കുന്നതിന് സഹായിക്കും.

ചേരുവകൾ

 • വാഴപ്പിണ്ടി ( ചെറുതായി അരിഞ്ഞത്) –  2 കപ്പ്
 • വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് - 2 സ്പൂൺ
 • മുളകുപൊടി - 2 സ്പൂൺ
 • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
 • ഉലുവപ്പൊടി - 1/2 സ്പൂൺ
 • കായപ്പൊടി - 1/2 സ്പൂൺ
 • ഉപ്പ് - ആവശ്യത്തിന്
 • നല്ലെണ്ണ - 1 കപ്പ്
 • വിനാഗിരി - അവശ്യത്തിന്
 • കറിവേപ്പില - 10 എണ്ണം
 • കടുക് – ആവശ്യത്തിന്
 • മാങ്ങാ (ചെറുതായി അരിഞ്ഞത്) - 1 

തയാറാക്കുന്ന വിധം

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, ഇതിലേക്ക് വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് ചേർത്ത് വഴറ്റണം. നിറം മാറുമ്പോൾ അതിലേക്കു വാഴപ്പിണ്ടി ചേർക്കുക 3 മിനിറ്റ് നന്നായി ഇളക്കണം. വെള്ളം ഇറങ്ങി കഴിയുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉലുവാപ്പൊടി, കായം എന്നിവ ചേർക്കുക. ഇതിലേക്കു മാങ്ങ അരിഞ്ഞതും ഉപ്പും ചേർത്ത് യോജിപ്പിക്കുക. കറിവേപ്പിലയും വിനാഗരിയും ചേർത്ത് 2 മിനിറ്റ് ഇളക്കി തീ ഓഫ് ചെയ്യാം, വാഴപ്പിണ്ടി അച്ചാർ റെഡി. ചൂട് ആറിയതിനു ശേഷം കുപ്പികളിലേക്കു പകർന്നു വയ്ക്കാം.