ബീറ്റ്റൂട്ട് ലഡ്ഡു; ബീറ്റ്റൂട്ട് ഇഷ്ടമല്ലാത്ത കുട്ടികളെ കഴിപ്പിക്കാൻ ഇനി എളുപ്പം

  1. Home
  2. Lifestyle

ബീറ്റ്റൂട്ട് ലഡ്ഡു; ബീറ്റ്റൂട്ട് ഇഷ്ടമല്ലാത്ത കുട്ടികളെ കഴിപ്പിക്കാൻ ഇനി എളുപ്പം

beetroot laddu


ബീറ്റ്റൂട്ട് വളരെയധികം പോഷകഗുണങ്ങളാൽ സമ്പന്നമാണ്. എന്നാൽ ബീറ്റ്റൂട്ട് ഇഷ്ടമല്ലാത്ത കുട്ടികളെ ബീറ്റ്റൂട്ട് കഴിപ്പിക്കാൻ വലിയ പാടാണ്. എന്നാൽ അങ്ങനെയുള്ള കുട്ടികളെ ബീറ്റ്റൂട്ട് കഴിപ്പിക്കാൻ ബീറ്റ്റൂട്ട് കൊണ്ട് ഒരു ലഡ്ഡു തയ്യാറാക്കി നോക്കാം. ബീറ്റ്റൂട്ട് ഇഷ്ടമല്ലാത്ത കുട്ടികളും കഴിക്കുമെന്ന് ഉറപ്പ്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ബീറ്റ്റൂട്ട് ലഡ്ഡു

അതിനായി ആദ്യം തന്നെ ആവശ്യമുള്ള അത്രയും ബീറ്റ് റൂട്ട് ഗ്രേറ്റ് ചെയ്ത് എടുക്കണം. അല്പം തേങ്ങ കൂടി ചിരകി എടുക്കാം. പിന്നീട് ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി എടുക്കണം. ചൂടാക്കി എടുത്ത ചീനച്ചട്ടിയിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം.

ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കാം. ബീറ്റ്റൂട്ട് നല്ലതുപോലെ വഴന്നു വരുമ്പോൾ തേങ്ങ ചിരകിയത് കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. വഴന്നു വരുമ്പോൾ ഇതിലേക്ക് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അല്പം ഏലക്ക പൊടിച്ചത് കൂടി ചേർത്തു കൊടുക്കാം.

കട്ടിയായി വരുന്നതുവരെ ഇളക്കൽ തുടരാം. അല്പം അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്തെടുക്കാം. ചൂട് ഒന്നാറിക്കഴിയുമ്പോൾ കുറേശ്ശെയായി എടുത്ത് ലഡുവിന്റെ ആകൃതിയിൽ ഉരുട്ടി എടുക്കാം. ഹെൽത്തിയും ടേസ്റ്റിയുമായ ബീറ്റ്റൂട്ട് ലഡു റെഡി.