ആറുമാസം വരെ കേടുകൂടാതെ കറിവേപ്പില സൂക്ഷിക്കാം; ഇതാ സിമ്പിൾ വഴി

  1. Home
  2. Lifestyle

ആറുമാസം വരെ കേടുകൂടാതെ കറിവേപ്പില സൂക്ഷിക്കാം; ഇതാ സിമ്പിൾ വഴി

tulsi-curry-leaves-


മിക്ക കറികൾക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. ആരോഗ്യത്തിന് മാത്രമല്ല കേശ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. എന്നാൽ ചെടിയിൽ നിന്ന് എടുത്ത് അപ്പോൾ തന്നെ ഉപയോഗിക്കുമ്പോഴാണ് അതിന് രുചിയും ഗുണവും കൂടുന്നത്. അധിക നാൾ ഇത് ഫ്രിഡ്ജിലും മറ്റ് സൂക്ഷിച്ച് വയ്ക്കാൻ കഴിയില്ല.

എന്നാൽ ആറുമാസം വരെ കറിവേപ്പില ഒരു കേടു സംഭവിക്കാതെ സൂക്ഷിക്കാൻ കഴിയുമെന്ന് ഒരു യുവതി അവകാശപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇത്തരത്തിൽ കറിവേപ്പില സൂക്ഷിച്ചാൽ ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്നാണ് യുവതി വീഡിയോയിൽ അഭിപ്രായപ്പെടുന്നത്.

നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. ധാര എന്ന യുവതിയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഈ വിഡിയോയോ വിമർശിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോയിൽ പറയുന്നത്

ആദ്യം കറിവേപ്പില എടുത്ത ശേഷം ഇല മാത്രമായി വേർതിരിക്കുക. എന്നിട്ട് അവ ഒരു ഐസ് ട്രേയിൽ ഇട്ടശേഷം വെള്ളം ഒഴിച്ച് ഐസ് ആക്കി മാറ്റുക. എന്നിട്ട് ഒരു പ്ലാസിക് കവറിലിട്ട് അവ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ ഈ ഐസ് ക്യൂബ് എടുത്ത് വെള്ളത്തിൽ ഇട്ടാൽ കറിവേപ്പില മാത്രമായി ലഭിക്കും.