ശ്രദ്ധിക്കണം ഇല്ലേൽ ജീവനെടുക്കും; പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ ഇവ അറിയണം

  1. Home
  2. Lifestyle

ശ്രദ്ധിക്കണം ഇല്ലേൽ ജീവനെടുക്കും; പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ ഇവ അറിയണം

Cooker


ഇന്നത്തെ കാലത്ത് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് പ്രഷർകുക്കർ, അത് പാചകം എളുപ്പത്തിലാക്കുന്നതിനും സൗകര്യപൂർവ്വം ഉപയോഗിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. ഒട്ടുമിക്ക അടുക്കളയിലും ഇന്ന് ഉപയോഗിക്കുന്ന് ഒന്നാണ് പ്രഷർകുക്കർ. അതുകൊണ്ട് തന്നെ ഇതിന് പ്രീതി അൽപം കൂടുതലാണ് എന്നുള്ളതാണ് സത്യം. എന്നാൽ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്.

പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചു എന്നുള്ള വാർത്ത. എന്നാൽ ഈ അവസരത്തിൽ പ്രഷർ കുക്കർ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ശ്രദ്ധിച്ച് ഉപയോഗിച്ചാൽ ഇത്രയും ഗുണവും സൗകര്യവും പ്രദാനം ചെയ്യുന്ന മറ്റൊരു വസ്തു ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. 

സേഫ്റ്റി വാൾവ് 
പലപ്പോഴും കുക്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് കൂടുതൽ ഗുരുതര പരിക്കുകൾ സംഭവിക്കുന്നത്. എന്നാൽ പ്രഷർ കുക്കറിന്റ സേഫ്റ്റി വാൾവ് കൃത്യസമയത്ത് തന്നെ മാറ്റി വാങ്ങിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിലുപരി വാങ്ങിക്കുമ്പോൾ ഏത് കമ്പനിയുടെ പ്രഷർ കുക്കർ ആണോ അതിന്റെ തന്നെ സേഫ്റ്റി വാൾവ് വാങ്ങിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ അപകടം ഉണ്ടാക്കുന്നതായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഭക്ഷണ സാധനം വെക്കുമ്പോൾ
കുക്കറിൽ ഭക്ഷണ വസ്തുക്കൾ പാകം ചെയ്യുമ്പോൾ കുക്കറിൽ നിറയെ ഭക്ഷണം പാകം ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കുക്കറിൽ വായു പോവുന്നതിന് തടസ്സമുണ്ടാക്കുകയും ഇതിലെ ഭക്ഷ്യവസ്തുക്കൾ കൃത്യമായി വേവാതിരിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയിൽ അത് രുചി കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്യുമ്പോൾ കുത്തി നിറച്ച് നിറയെ പാകം ചെയ്യുന്നതിന് ശ്രമിക്കരുത്. അത് കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ആഹാരം വെന്തതിന് ശേഷം
പലരും കാണിക്കുന്ന ഒരു തെറ്റാണ് ആഹാരം വെന്തതിന് ശേഷം കുക്കറിന് മുകളിൽ തന്നെ വെയ്റ്റ് വെക്കുന്നത്. ഇത് ആഹാരത്തിന് രുചി വ്യത്യാസം ഉണ്ടാക്കുകയും ഭക്ഷണത്തിന്റെ ഗുണ നിലനവാരത്തെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ അറിയാതെ ചെയ്യുന്ന ഈ തെറ്റുകൾ പോലും പലപ്പോഴും തിരുത്തിയാൽ നമുക്ക് നല്ല രുചിയോടം ഭക്ഷണം കഴിക്കാവുന്നതാണ്.

കുക്കറിന്റെ അടപ്പ് തുറക്കുമ്പോൾ
കുക്കറിന്റെ അടപ്പ് തുറക്കുമ്പോളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആവി മുഴുവനും പോവാതെ കുക്കറിന്റെ അടപ്പ് തുറക്കാൻ ശ്രമിക്കുമ്പോൾ അത് പൊട്ടിത്തെറിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ പെട്ടെന്ന് തുറക്കേണ്ട അവസ്ഥ വന്നാൽ കുക്കർ പച്ച വെള്ളത്തിൽ ഇറക്കി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാതെ ഒരു കാരണവശാലും അടപ്പ് തുറക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വെയ്റ്റിന്റെ ദ്വാരം വൃത്തിയാക്കണം
കുക്കറിന്റെ വെയ്റ്റിന്റെ ദ്വാരം വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കാരണം ചിലരിൽ ഭക്ഷണമുണ്ടാക്കി ഭക്ഷണത്തിന്റെ അവശിഷ്ടം വെയ്റ്റിന്റെ ദ്വാരത്തിൽ ഒട്ടിപ്പിടിക്കുന്നത് പലരും കണ്ടിട്ടുള്ളതാണ്. എന്നാൽ ഈ അവസ്ഥയിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ഭക്ഷണത്തിന്റെ അവശിഷ്ടം കളയുന്നതിന് വേണ്ടി ഒരിക്കലും കൂർത്ത വസ്തുക്കൾ ഉപയോഗിക്കരുത്. ഇത് കൂടുതൽ പ്രശ്നമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തുണിയോ മറ്റോ ഉപയോഗിച്ച് വേണം ഇത്തരം അവശിഷ്ടങ്ങളെ എടുത്ത് കളയുന്നതിന്. അല്ലെങ്കിൽ ശക്തിയായി ഊതുകയോ ചെയ്യേണ്ടതാണ്.

വാഷർ വൃത്തിയായി സൂക്ഷിക്കുക
കുക്കറിനകത്ത് അടപ്പിൽ കാണപ്പെടുന്ന വാഷർ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആഹാര വസ്തുക്കൾ പറ്റിപ്പിടിക്കാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും ഭക്ഷണത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. കുക്കർ ഉപയോഗിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ കുക്കർ പൊട്ടിത്തെറിച്ചും മറ്റും ഉണ്ടാവുന്ന അപകടങ്ങൾ കാണേണ്ടി വരും.