ദോശ ഇനി കല്ലിൽ ഒട്ടിപിടിക്കില്ല; മാവ് പരത്തുന്നതിന് മുൻപ് കല്ലിൽ ദോശ ഒട്ടിപിടിക്കാതിരിക്കാൻ ചില പൊടിക്കെെകൾ പരീക്ഷിച്ചാലോ?

  1. Home
  2. Lifestyle

ദോശ ഇനി കല്ലിൽ ഒട്ടിപിടിക്കില്ല; മാവ് പരത്തുന്നതിന് മുൻപ് കല്ലിൽ ദോശ ഒട്ടിപിടിക്കാതിരിക്കാൻ ചില പൊടിക്കെെകൾ പരീക്ഷിച്ചാലോ?

dosha


മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ് ദോശയും ഇഡ്ഡലിയും അപ്പവും പുട്ടുമൊക്കെ, ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവ തയാറാക്കാത്ത വീടുകൾ കേരളത്തിൽ കാണില്ല. എന്നാൽ പുതിയ ദോശക്കല്ല് വാങ്ങിയാൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ് ദോശ കല്ലിൽ ഒട്ടിപിടിക്കുന്നത്.

കല്ലിൽ ദോശ ഒട്ടിപിടിക്കാതിരിക്കാൻ ചില പൊടിക്കെെകൾ പരീക്ഷിച്ചാലോ?

ആദ്യം ദോശക്കല്ലുകൾ നന്നായി വെള്ളത്തിൽ കഴുകിയെടുക്കുക. ശേഷം കല്ല് അടുപ്പിൽ വച്ച് ചൂടാക്കണം. ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് വെള്ളം തളിക്കുക.

ഇത് കല്ലിന്റെ ചൂടിനെ ക്രമീകരിക്കാൻ സഹായിക്കുന്നു. ശേഷം നല്ലെണ്ണ കല്ലിൽ തേച്ച് കൊടുക്കണം. എന്നിട്ട് വേണം ദോശ മാവ് ഒഴിച്ച് കല്ലിൽ പരത്താൻ. ഇത് കല്ലിൽ ദോശ ഒട്ടിപിടിക്കുന്നത് തടയുന്നു.

അല്ലെങ്കിൽ സവാള തൊലി കളയാതെ രണ്ടായി മുറിച്ചശേഷം ഒരു കഷ്ണത്തിൽ ഫോർക് കുത്തി ചൂടായ ദോശക്കല്ലിൽ തേച്ചുകൊടുക്കുക. എന്നിട്ട് ദോശ മാവ് പരത്തിയാൽ കല്ലിൽ ഒട്ടിപിടിക്കില്ല. നല്ല ക്രിസ്‌പിയായ കനം കുറഞ്ഞ ദോശ ഉണ്ടാക്കി എടുക്കാൻ ഇത് സഹായിക്കുന്നു.