പുരുഷന്മാര്‍ക്ക് സാരിയോട് എന്താണ് ഇത്ര പ്രിയം?; സാരി ഉടുത്താല്‍ പുരുഷനെ ആകര്‍ഷിക്കാന്‍ സാധിക്കുമോ?: അറിയാം
ഇന്നും മിക്ക പുരുഷന്മാരോടും നിങ്ങളുടെ പ്രിയപ്പെട്ടവള്‍ ഏത് വസ്ത്രം അണിയുന്നതാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ അതിന് പെട്ടെന്ന് കിട്ടുന്ന ഉത്തരമാണ് സാരി.സാരി എന്ന് കേട്ടാല്‍ തന്നെ ആദ്യം മനസ്സില്‍ വരുന്നത് ഇന്ത്യ തന്നെയാണ്. ഇന്ത്യയുടെ ഔദ്യോഗിക വസ്ത്രം പോലെയാണ് ഒട്ടുമിക്ക ആളുകളും ഇതിനെ കണക്കാക്കി വരുന്നത്. ഇന്ത്യയില്‍ ലഭ്യമാകുന്നത്ര വ്യത്യസ്ത സാരികള്‍ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ പോലും കുറവാണ്. അത്രയധികം വ്യത്യസ്തത ഈ ഇന്ത്യന്‍ മണ്ണില്‍ തന്നെ ഉണ്ട്.
ബനാറസി സാരി, കലംകാരി സാരി, കാഞ്ചീപുരം സാരി, കസവുസാരി, ബംഗാള്‍ കോട്ടന്‍, ചെട്ടിനാട് സാരി, എന്നിങ്ങനെ ഓരോ സംസ്ഥാനത്തു നിന്നും അവരുടേതായ കയ്യൊപ്പ് പതിപ്പിച്ച സാരികള്‍ നമ്മളുടെ ഇന്ത്യയിലുണ്ട്. അതും പണ്ടത്തെ രാജ ഭരണകാലം മുതല്‍ ഇത് നിലനില്‍ക്കുന്ന കാര്യമാണ്.
പുരുഷനെ മയക്കുന്ന സാരികള്‍ക്കു പിന്നിലെ സൈക്കോളജി
ഏതെങ്കിലും പുരുഷനോട് സാരി എന്തുകൊണ്ടാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ അവര്‍ പറയും, അത് നമ്മളുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന്. സത്യത്തില്‍ അത് മാത്രമാണോ കാരണം?
1. പക്വത തോന്നിപ്പിക്കും
മറ്റേത് വസ്ത്രം ധരിക്കുന്നതിനേക്കാള്‍ പെണ്‍കുട്ടികള്‍ക്ക് കുറച്ചുംകൂടെ പക്വത തോന്നിപ്പിക്കുന്ന വസ്ത്രമാണ് സാരി. അതുവരെയുള്ള കുട്ടിത്തമെല്ലാം മാറ്റി, ഒരു മുതിര്‍ന്ന സ്ത്രീയുടേതായ ശരീരഭാഷ നല്‍കാന്‍ സാരിക്ക് സാധിക്കും. ഇതുകൊണ്ടു തന്നെ ഒരു വിഭാഗം പുരുഷന്മാര്‍ സാരി ഇഷ്ടപ്പെടുന്നവരുണ്ട്. കുറച്ച് പക്വത ഇഷ്ടപ്പെടുന്നവര്‍ സാരി ലുക്ക് ആയിരിക്കും ഇഷ്ടപ്പെടുന്നത്.
2. ശരീര സൗന്ദര്യം പൂര്‍ണ്ണതയിലെത്തിക്കും.
ഒരു സ്ത്രീയുടെ അകാരവടിവെല്ലാം കൃത്യമായി എടുത്ത് കാണിക്കാന്‍ സാധിക്കുന്ന ഒരു വസ്ത്രമാണ് സാരി. സത്യത്തില്‍ സാരി ഉടുത്താല്‍ കിട്ടുന്ന ശരീരഭംഗി മറ്റൊരു വസ്ത്രത്തിനും ലഭിക്കുന്നില്ല. സാരി ഉടുത്ത് നടക്കുമ്പോഴും അതിലും വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെയാണ് പല സെലിബ്രിറ്റികള്‍ പോലും റെഡ് കാര്‍പ്പറ്റില്‍ സാരിയില്‍ തിളങ്ങുന്നത്. ഇത്തരത്തില്‍ നല്ല ശരീരസൗന്ദര്യം ലഭിക്കുന്നതും പുരുഷന്മാരെ സാരിയിലേയ്ക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്.
3. ഏത് ലുക്കും ക്രിയേറ്റ് ചെയ്യാം
സാരിയില്‍ നല്ല റോയല്‍ ലുക്കും അതുപോലെ, മോഡേൺ ലുക്കും സിംപിള്‍ ലുക്കും ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. സാരി തന്നെ പലര്‍ക്കും പലവിധ ലുക്കാണ് ക്രിയേറ്റ്‌ചെയ്യുന്നത്. ഇത്തരത്തില്‍ പല ലുക്ക് ക്രിയേറ്റ് ചെയ്യുന്നതും ഇതിനെ പൊതുവേ പുരുഷന്മാര്‍ സിംപിള്‍ വസ്ത്രമായാണ് കണക്കാക്കുന്നതും. ഇതും ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്.
4. സ്ത്രീത്വം തുളുമ്പുന്ന ലുക്ക്
സാരിയിലാണ് സ്ത്രീകള്‍ക്ക് ഐശ്വര്യം എന്ന് വിചാരിക്കുന്ന നിരവധി പുരുഷന്മാരും ഉണ്ട്. സ്ത്രീത്വത്തിന്റെ അടയാളമായി സാരിയെ കണക്കാക്കുന്നതും പുരുഷന്മാരെ സാരിയിലേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. തന്റെ പ്രിയതമ, സാരിയില്‍ ഒരുങ്ങിവരുമ്പോള്‍ അതില്‍ സ്ത്രീത്വവും സൗന്ദര്യവും ദര്‍ശിക്കുന്നത് ഇന്നും പല പുരുഷന്മാരുടേയും വീക്ക്‌നസ്സ് ആണ്.