മറ്റൊരാളുടെ മുറിയിൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സന്തോഷം ലഭിക്കാറുണ്ടോ?; കാരണം ഇവയാകാം

  1. Home
  2. Lifestyle

മറ്റൊരാളുടെ മുറിയിൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സന്തോഷം ലഭിക്കാറുണ്ടോ?; കാരണം ഇവയാകാം

sex


മറ്റുള്ളവരുടെ മുറിയിൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വല്ലാത്തൊരു ത്രിൽ ലഭിക്കാറുണ്ടെന്ന് പല ദമ്പതികളും പറയാറുണ്ട്. എന്നാൽ എന്താണ് ഇതിനു പിന്നിലെ മനഃശാസ്ത്രം. സാധാരണയിൽനിന്നു വ്യത്യസ്തമായി മറ്റൊരിടത്തു സെക്‌സിൽ ഏർപ്പെടുമ്പോൾ ദമ്പതികൾക്ക് അത് വളരെയധികം ആഹ്ലാദകരമാകാറുണ്ടെന്നു മുൻപും പല പഠനങ്ങളിൽ കണ്ടെത്തിയതാണ്. എന്നും ഉറങ്ങുന്ന കിടപ്പറയിൽനിന്നു മാറി പുതിയൊരു ചുറ്റുപാടിൽ എത്തുമ്പോൾ സെക്‌സ് ദമ്പതികൾക്ക് കൂടുതൽ ആസ്വദിക്കാൻ സാധിക്കുന്നു എന്നതാണ് സത്യം. ഈ അവസരങ്ങളിൽ ശരീരം വികാരഹോർമോണായ ഡോപമിൻ കൂടുതൽ ഉൽപാദിപ്പിക്കുന്നു. 

പരിചിതമായ സ്വന്തം മുറിയിൽ നിന്നും ഒരു ഹോട്ടൽ മുറിയിലോ സുഹൃത്തിന്റെ വീട്ടിലെ കിടപ്പറയിലോ എത്തുമ്പോൾ കൂടുതൽ വികാരം തോന്നുന്നതിനു കാരണം ഈ  ഡോപാമിൻ തന്നെയാണ്. നല്ല കിടക്ക, വൃത്തിയുള്ള ബെഡ്ഷീറ്റ്, കുട്ടികളുടെയും ബന്ധുക്കളുടെയും ശബ്ദമോ ബഹളമോ ഇല്ലാത്ത അന്തരീക്ഷം എന്നിവ സെക്‌സ് കൂടുതൽ ആസ്വദിക്കാൻ സഹായിക്കും. 

പലപ്പോഴും ദമ്പതികൾ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ അകലം പാലിക്കുകയാണ് പതിവ്. അത് പിണങ്ങിയിരിക്കുന്ന കാലയളവ് കൂട്ടുകയും ചെയ്യും. ഇനി തമ്മിൽ സ്വരചേർച്ചയില്ലായ്മയോ മറ്റോ വരുമ്പോൾ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തു നോക്കൂ. ബന്ധം കൂടുതൽ ഊഷ്മളമാകാം.