പോഷക സമ്പുഷ്ടമായ മത്തയില തോരൻ തയാറാക്കാം; തനിനാടൻ വിഭവം
മത്തയില തോരൻ ഞൊടിയിടയിൽ തയാറാക്കാം.
ചേരുവകൾ
മത്തയില - ഒരു കപ്പ് ചെറുതായി അരിഞ്ഞത്
തേങ്ങാ - 1/2 കപ്പ്
ചെറിയഉള്ളി - 3 എണ്ണം
വെളുത്തുള്ളി - 3 എണ്ണം
പച്ചമുളക് - 2
ജീരകം - 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടീസ്പൂൺ
കടുക്, കറിവേപ്പില - താളിക്കാൻ
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ചു എണ്ണ ചൂടാവുമ്പോൾ കടുക്, കറിവേപ്പില എന്നിവ ചേർത്ത് കടുക് പൊട്ടിക്കുക. അരിഞ്ഞ മത്തൻ ഇല ഇട്ടു കൊടുക്കുക, ശേഷം തേങ്ങാ, ജീരകം, വെളുത്തുള്ളി, ചെറിയഉള്ളി,പച്ചമുളക് എന്നിവ മിക്സിയിൽ ഒന്ന് ഒതുക്കി എടുത്തു വയ്ക്കുക. കൂടുതൽ അരഞ്ഞു പോകാതെ ശ്രദ്ധിക്കുക.
ഈ കൂട്ടു മത്തൻ ഇല അരിഞ്ഞതിലേക്കു ചേർത്ത് നന്നായി കൂടി യോജിപ്പിച്ചു യോജിപ്പിക്കുക. മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി യോജിപ്പിച്ച് 5 മിനിറ്റ് കുക്ക് ചെയ്യുക. സ്വാദിഷ്ടവുംആരോഗ്യകരവുമായ മത്തൻ ഇല തോരൻ റെഡി.