ശര്‍ക്കരയും റാഗിമാവും ഉണ്ടോ?: സ്‌പെഷ്യല്‍ റാഗിപൂരി തയാറാക്കാം, 20 മിനിറ്റിൽ

  1. Home
  2. Lifestyle

ശര്‍ക്കരയും റാഗിമാവും ഉണ്ടോ?: സ്‌പെഷ്യല്‍ റാഗിപൂരി തയാറാക്കാം, 20 മിനിറ്റിൽ

ragi


റാഗി മാവും ശര്‍ക്കരയും ചേര്‍ത്ത് നല്ലൊരു കിടിലന്‍ പൂരി തയ്യാറാക്കാം. ഇത് ആരോഗ്യകരമാണ് എന്നതാണ് ഈ റെസിപ്പിയുടെ രഹസ്യവും.

ചേരുവകള്‍
 ശര്‍ക്കര - 1 കപ്പ്
വെള്ളം - 1/2 കപ്പ്
എള്ള്- 1 1/2 ടേബിള്‍ സ്പൂണ്‍
റാഗി മാവ് - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്

പാകം ചെയ്യുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ 1 കപ്പ് ശര്‍ക്കര ചേര്‍ത്ത് അതില്‍ അരക്കപ്പ് വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് ഉരുക്കിയെടുക്കണം. ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് എള്ള് വറുത്തെടുക്കണം ഇത് റാഗി പൊടിയില്‍ ചേര്‍ക്കണം. പിന്നീട് റാഗി മാവ് എടുത്ത് അതിലേക്ക് അല്‍പം ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്യുക. അതിന് ശേഷം ശര്‍ക്കരപാനി അല്‍പാല്‍പം ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കണം. മാവ് കട്ട കെട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പീന്നീട് പൂരിക്ക് കുഴക്കുന്ന പരവുത്തില്‍ ആക്കി ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കണം. പീന്നീട് ഇത് പരത്തിയെടുത്ത് വാഴയിലയില്‍ എണ്ണ തടവി അതിലേക്ക് മാറ്റുക, ഇത് തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കുന്നതിനാണ് വാഴയിലയിലേക്ക് മാറ്റുന്നത്. പിന്നീട് ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി വറുത്തെടുക്കുക, നല്ല സോഫ്റ്റ് റാഗി പൂരി തയ്യാര്‍.