പച്ചരി കൊണ്ടൊരു അടിപൊളി ഹൽവ തയാറാക്കാം

 1. Home
 2. Lifestyle

പച്ചരി കൊണ്ടൊരു അടിപൊളി ഹൽവ തയാറാക്കാം

halva


കേരളത്തിലെ സ്പെഷ്യൽ വിഭവങ്ങളിൽ ഒന്നാണ് ഹൽവ. കോഴിക്കോടൻ ഹൽവയ്ക്ക് ഒരു വലിയ ആരാധക വൃന്ദം തന്നെ കേരളത്തിനു അകത്തും പുറത്തുമുണ്ട്. പല നിറത്തിലും രുചിയിലുമുളള ഹൽവ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ പച്ചരി വച്ച് ഉണ്ടാക്കാവുന്ന ഹൽവയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഫുഡ് വ്ളോഗറായ നുസിയാണ് പച്ചരി കൊണ്ട് തയ്യാറാക്കാവുന്ന ഈ മധുര പലഹാരം പരിചയപ്പെടുത്തുന്നത്.

ചേരുവകൾ:

 • പച്ചരി – 1 കപ്പ്
 • തേങ്ങ – 1 കപ്പ്
 • ശർക്കര – 1 കപ്പ്
 • കോൺഫ്ളോർ – 2 ടേബിൾ സ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • ഏലയ്ക്ക – ആവശ്യത്തിന്
 • നെയ് – ആവശ്യത്തിന്
 • കിസ്മിസ്സ് – ആവശ്യത്തിന്
 • കശുവണ്ടി – ആവശ്യത്തിന്

 

പാകം ചെയ്യുന്ന വിധം:

 • പച്ചരി, തേങ്ങ, വെളളം എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
 • ശേഷം തേങ്ങാപാൽ അരിപ്പ ഉപയോഗിച്ച് നല്ലവണ്ണം പിഴിഞ്ഞെടുക്കുക.
 • അതിനു ശേഷം ശർക്കര ചൂടു വെളളത്തിലിട്ട് ലയിപ്പിച്ച് ശർക്കര പാനി ഉണ്ടാക്കാം.
 • ഇതു തേങ്ങാ പാലിലേക്കു ഒഴിച്ച് നല്ലവണ്ണം കുറിക്കിയെടുക്കുക.
 • നെയ്, ഉപ്പ്, ഏലയ്ക്ക എന്നിവ ചേർക്കാം.
 • അവസാനം കിസ്മിസ്, കശുവണ്ടി ചേർത്ത് മിക്സ് ചെയ്ത് ഓവനിൽ വച്ച് സെറ്റാക്കിയെടുക്കാം.