വെറും വയറ്റിൽ ഡ്രൈഫ്രൂട്സ് കഴിക്കാറുണ്ടോ?; അപകടം പുറകെയുണ്ട്

  1. Home
  2. Lifestyle

വെറും വയറ്റിൽ ഡ്രൈഫ്രൂട്സ് കഴിക്കാറുണ്ടോ?; അപകടം പുറകെയുണ്ട്

dried-fruits


ആരോഗ്യത്തിന് ഗുണകരമാണ് ഡ്രൈഫ്രൂട്സ്. എന്നാൽ അറിഞ്ഞ് കഴിച്ചില്ലെങ്കിൽ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല. പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഡ്രൈഫ്രൂട്സ് എങ്കിലും കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. നാരുകളും പോഷകങ്ങളും നിറഞ്ഞ, ഉണങ്ങിയ പഴങ്ങൾ നിങ്ങളുടെ ശരീരത്തിന് വലിയ അളവിൽ ആന്റിഓക്‌സിഡന്റുകൾ നൽകുന്നതോടൊപ്പം തന്നെ ശരീരത്തിനുണ്ടാവുന്ന മറ്റ് കേടുപാടുകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യത്തിന് മികച്ച ഓപ്ഷനാണ് ഡ്രൈഫ്രൂട്സ്.

എങ്കിലും ഇവയിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും ഷുഗറും ആവശ്യത്തിൽ അധികമുണ്ട്. ഇത് നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയം വേണ്ട. ഫോളേറ്റ്, വൈറ്റമിൻ സി, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഗുണങ്ങൾ ഡ്രൈഫ്രൂട്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. എന്നാൽ അതിരാവിലെ കഴിക്കാൻ പാടില്ലാത്ത ഡ്രൈഫ്രൂട്സ് എന്തൊക്കെയെന്ന് നോക്കാം.

ഉണക്കമുന്തിരി
ഉണക്കമുന്തിരിയിൽ സ്വാഭാവികമായ പഞ്ചസാര, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ഗുണങ്ങളും ശരീരത്തിന് പ്രദാനം ചെയ്യുന്നു. എന്നാൽ ഒഴിഞ്ഞ വയറ്റിൽ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നു. അത് പലപ്പോഴും നിങ്ങളുടെ ശാരീരികോർജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവ രാവിലെ തനിയെകഴിക്കാതെ മറ്റ് ഭക്ഷണത്തിന്റെ കൂടെ ചേർത്ത് കഴിക്കുക.

ഉണക്കിയ ആപ്രിക്കോട്ട്
ഉണങ്ങിയ ആപ്രിക്കോട്ട് വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് എന്നതിൽ സംശയം വേണ്ട. ഇവയിലുള്ള പഞ്ചസാര വെറും വയറ്റിൽ കഴിക്കുമ്പോൾ ദഹനത്തെ പ്രശ്നത്തിലാക്കുന്നു. മാത്രമല്ല ഇവ നല്ലതുപോലെ ഉണങ്ങുമ്പോൾ എല്ലാ പഞ്ചസാരയും കലോറിയും ആഗിരണം ചെയ്യുന്നു. അതിനാൽ ഗ്ലൂക്കോസും ഫ്രക്ടോസും ഇവയിൽ വളരെ ഉയർന്ന അളവിൽ കാണപ്പെടുന്നു. ഇതും അതിരാവിലെ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.

ചെറി
ചെറി ഉണക്കിയത് പലർക്കും വളരെയധികം ഇഷ്ടമുള്ളതാണ്. എന്നാൽ ഇത് ഒരിക്കലും വെറും വയറ്റിൽ കഴിക്കാൻ അത്ര നല്ലതല്ല. ഇതിന് ശേഷം നിങ്ങൾ എരിവുള്ള ഭക്ഷണം കഴിച്ചാൽ അത് പലപ്പോഴും ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഉണ്ടാക്കാം, കാരണം അവയിൽ അസിഡിറ്റി അളവ് കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ഉണങ്ങിയ ചെറി കഴിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഗ്യാസ്, വയറുവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം.

ഈന്തപ്പഴം
ആരോഗ്യത്തിന്റെ കാര്യത്തിൽ അത്രയേറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നതാണ് ഈന്തപ്പഴം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നാരുകളും പ്രോട്ടീനും ചേർക്കാൻ മികച്ചചേരുവ തന്നെയാണ് ഈന്തപ്പഴം. എന്നിരുന്നാലും, അതിരാവിലെ ഇവ കഴിക്കുന്നത് വലിയ അളവിൽ ഗ്ലൂക്കോസ് വർദ്ധിക്കാൻ കാരണമാകുന്നു. പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക് ഇത് അപകടമുണ്ടാക്കും.