കടായി ചിക്കൻ പരീക്ഷിച്ചു നോക്കിയാലോ; വീട്ടിൽ തന്നെ റെഡിയാക്കാം
വീട്ടിൽ തന്നെ ഉണ്ടാക്കാം സൂപ്പർ ടേസ്റ്റിൽ കടായി ചിക്കൻ.
ചേരുവകൾ
കോഴി -1/2 കിലോ
വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി-8 അല്ലി
ചിക്കൻ മസാല-2.5 സ്പൂൺ
തക്കാളി- 2
ഇഞ്ചി - ഒരു കഷ്ണം
മല്ലിയില -1/4 കപ്പ്
ഉപ്പ്- പാകത്തിന്
കസൂരി മേത്തി- 1 സ്പൂൺ
ഗരംമസാലപ്പൊടി- 1/4 ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
ആദ്യം കോഴി ചെറിയ കഷണങ്ങളാക്കിയശേഷം കഴുകി വൃത്തിയാക്കിയെടുക്കണം. ശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം ചിക്കൻ മസാലപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ, ഇഞ്ചി,തക്കാളി,വെളുത്തുള്ളി ചേർത്ത് വീണ്ടും നന്നായി വഴറ്റികൊടുക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേയ്ക്ക് ചിക്കനും ഉപ്പും ചേർക്കുകൊടുക്കാം. അടച്ചു വച്ചു ചെറുതീയിൽ വേവിക്കുക. ഇതിൽ വെള്ളം ചേർക്കാൻ പാടില്ല. ചിക്കൻ നന്നായി വെന്ത ശേഷം കസൂരി മേത്തിയും ഗരംമാസാലപ്പൊടിയും ചേർത്തിളക്കികൊടുക്കാം. മസാല നന്നായി ചിക്കനിൽ പിടിക്കണം. മല്ലിയില വിതറിയ ശേഷം ചൂടോടെ വിളമ്പാം.