ഇഡ്ഡലിക്കും ദോശക്കും റെഡ് ചട്നി; 2 മിനിറ്റ് കൊണ്ട് തയാറാക്കാം
വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് എന്നതാണ് ഈ ചട്നിയുടെ പ്രത്യേകത.
ചേരുവകൾ
തേങ്ങ - 1/4 കപ്പ്
ചുവന്ന മുളക് - 4
കറിവേപ്പില - 5-6 തണ്ട്
വെളുത്തുള്ളി - 3 അല്ലി
പുളി - ചെറിയ കഷണം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - അല്പം
വറുത്തിടാൻ
എണ്ണ - 1 ടേബിൾസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ - 1 ടീസ്പൂൺ
കറിവേപ്പില - 1 തണ്ട്
ഉണക്ക മുളക് - 1
തയാറാക്കുന്ന വിധം
ആദ്യം ഒരു പകുതി തേങ്ങ എടുത്ത് പൊടി പൊടിയായി ചിരകുക. ഇതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, പുളി, ഉപ്പ്, അൽപം വെള്ളം എന്നിവ ചേർത്ത് നന്നായി അരക്കാവുന്നതാണ്. പിന്നീട് അരച്ചെടുത്ത ചട്ണി ഒരു പാത്രത്തിലേക്ക് മാറ്റണം. അതിന് ശേഷം ചട്നി ലൂസ് ആക്കണമെങ്കിൽ വെള്ളം ഒഴിക്കാവുന്നതാണ്. അവസാനം ഒരു പാൻ അടുപ്പിൽ വെച്ച് അതിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില, കായം എന്നിവ വറുത്തെടുത്ത് ചട്നിയിൽ ചേർക്കുക. നല്ല കിടിലൻ തേങ്ങാചട്നി തയാർ.