വീട്ടിലെ നെയ്യ് ധാരാളം; കണ്ണിന് ചുറ്റുമള്ള കറുപ്പ് അകറ്റാം

ചിലര്‍ക്ക് ഒട്ടും ഉറക്കം ഇല്ലാത്ത അവസ്ഥയും അതുപോലെ അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദവും കണ്ടുവരുന്നു. ഇതെല്ലാം തന്നെ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുകയും കണ്ണിന് ചുറ്റും നല്ലപോലെ കറുപ്പ് നിറം വരുന്നതിന് ഇത് ഒരു കാരണമായി മാറുകയും ചെയ്യുന്നു.
നെയ്യ് ഗുണകരമാകുന്നത് എങ്ങിനെ?
ചര്‍മ്മത്തെ നല്ലപോലെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിന് നെയ്യ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ മാത്രമല്ല, കണ്ണിന് ചുറ്റുമള്ള കറുപ്പ് നിറം കുറയ്ക്കാനും കണ്ണിന്റെ ചീര്‍മ്മത കുറയ്ക്കാനും സഹായിക്കുന്നുണ്ട്. നെയ്യില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ കണ്ണിന്റെ ചീര്‍മ്മത കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനോടൊപ്പം തന്നെ ചുളിവ് ഇല്ലാതാക്കാനും കറുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
നെയ്യ് കണ്ണിന് ചുറ്റും പുരട്ടുമ്പോള്‍ ഇത് കണ്ണിന് ചുറ്റുമള്ള രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും കണ്ണിന് ചുറ്റുമള്ള ചര്‍മ്മത്തെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
ദിവസേന രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കണ്ണിന് ചുറ്റും നല്ല ശുദ്ധമായ നെയ്യ് പുരട്ടാവുന്നതാണ്. ഇത്തരത്തില്‍ നെയ്യ് പുരട്ടുന്നത് പതിവാക്കിയാല്‍ പതിയെ നിങ്ങളുടെ കണ്ണിന് ചുറ്റുമുള്ള പാടുകള്‍ മാറുന്നത് കാണാന്‍ സാധിക്കുന്നതാണ്. ഇത് മാത്രമല്ല, നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും കണ്ണിന്റെ കാഴ്ച്ച മെച്ചപ്പെടുന്നതിനുമെല്ലാം ഇത് സഹായിക്കുന്നുണ്ട്.
ഇത് പുരട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് മസാജ് ചെയ്യുമ്പോള്‍ നന്നായി സ്‌ട്രെസ്സ് ചെയ്ത് മസാജ് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മറ്റ് ഗുണങ്ങള്‍
നെയ്യ് കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്ണിന് ചുറ്റും ഉണ്ടാകുന്ന വരണ്ട ചര്‍മ്മം മാറ്റി എടുക്കാന്‍ ഇത് സഹായിക്കുന്നതാണ്. അതുപോലെ തന്നെ, മുഖത്തെ മൊത്ത്തില്‍ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും ഇത് സഹായിക്കുന്നുണ്ട്. നെയ്യ് കുറച്ച് വീതം ടെുത്ത് പുരട്ടുന്നതാണ് നല്ലത്. എപ്പോഴും നല്ല ശുദ്ധമായ നെയ്യ് തന്നെ എടുത്ത് പുരട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
അതുപോലെ നെയ്യ് കണ്ണിന് ചുറ്റും പുരട്ടുമ്പോള്‍ നെയ്യ് ഉരുക്കിയതിന് ശേഷം വേണം പുരട്ടാന്‍. ചൂട് പാടില്ല. വിരലിന്റെ തുമ്പ് ഉപയോഗിച്ച് കണ്ണിന് ചുറ്റും പുരട്ടി എടുക്കണം. അതിന് ശേഷം വിരലിന്റെ തുമ്പ് കൊണ്ട് തന്നെ ഒന്ന് മസാജ് ചെയ്ത് കൊടുത്ത് രാത്രിയില്‍ ഇത് കഴുകാതെ വെക്കണം. പിറ്റേന്ന് രാവിലെ നിങ്ങള്‍ക്ക് മുഖം നന്നായി കഴുകി എടുക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നെയ്യ് പുരട്ടി കിടക്കുമ്പോള്‍ നെയ്യ് വസ്ത്രങ്ങളില്‍ ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ ഇത് ചിലപ്പോള്‍ കണ്ണില്‍ ആകുമ്പോള്‍ നീറ്റല്‍ അനുഭവപ്പെടാം. അതിനാല്‍, കണ്ണില്‍ പെടാതെ നോക്കുന്നതും നല്ലതാണ്.
അമിതമായി നെയ്യ് മുഖത്ത് പുരട്ടിയാല്‍ അല്ലെങ്കില്‍ മഖത്ത് ആയാല്‍ ഇത് മുഖക്കുരുപോലെയുള്ള പ്രശ്‌നങ്ങള്‍ വരുന്നതിന് കാരണമാണ്. അതിനാല്‍, പിറ്റേ ദിവസം മുഖത്ത് നിന്നും നെയ്യ് പൂര്‍ണ്ണമായും കഴുകി കളയാന്‍ മറക്കരുത്.
മറ്റു മാര്‍ഗ്ഗങ്ങള്‍
കണ്ണിലെ കറുപ്പ് അകറ്റാന്‍ നെയ്യ് മാത്രമല്ല, മറ്റ് ചില മാര്‍ഗ്ഗങ്ങളും ഉണ്ട്. അതില്‍ തന്നെ ടീ ബാഗ് ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ഉപയോഗിച്ചതിന് ശേഷം കളയാതെ ഫ്രിഡ്ജില്‍ എടുത്ത് വെക്കണം. അതിന് ശേഷം ഇത് കണ്ണിന്റെ മുകളില്‍ വെച്ച് ഒരു പതിനഞ്ച് മിനിറ്റ് ഇരിക്കുന്നത് നല്ലതാണ്. ഇത് കറപുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുന്നുണ്ട്.
അതുപോലെ തന്നെ, പാല്‍ കണ്ണിന് ചുറ്റും പുരട്ടി കിടക്കുന്നത് കണ്ണിന് ചുറ്റുമള്ള കറുപ്പ് മാറ്റാനും ചര്‍മ്മത്തെ മോയ്‌സ്ച്വര്‍ ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. കറ്റാര്‍വാഴ ജെല്‍ ഉണ്ടെങ്കില്‍ അത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.