കണ്ണിന് ചുറ്റും കറുപ്പുണ്ടോ?; മാറ്റാൻ ഇതാ ചില വഴികള്‍

  1. Home
  2. Lifestyle

കണ്ണിന് ചുറ്റും കറുപ്പുണ്ടോ?; മാറ്റാൻ ഇതാ ചില വഴികള്‍

eyes


സ്ത്രീകളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. പല കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം.

നിങ്ങൾ എത്രത്തോളം ഉറങ്ങുന്നു അല്ലെങ്കിൽ ചർമ്മത്തെ പരിപാലിക്കുന്നു, ഉറക്കക്കുറവ്, സ്ട്രെസ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിന് താഴേ കറുപ്പ് ഉണ്ടാകാം. നിർജ്ജലീകരണമാണ് മറ്റൊരു കാരണം.

ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 96% വെള്ളമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ ജലാംശം നിലനിർത്താൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഒരു കഷ്ണം വെള്ളരിക്ക കണ്ണിന് മുകളിൽ 20 മിനുട്ട് നേരം വയ്ക്കുക. ഇത് കണ്ണുകൾക്ക് ഉണർവ്വ് നൽകാനും കറുപ്പ് മാറാനും സഹായിക്കും

ഗ്രീൻ ടീയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം നൽകാനും സഹായകമാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക മാത്രമല്ല, തിളക്കം നൽകുകയും ചെയ്യുന്നു. കറുത്ത പാടുകൾ, മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു. ഗ്രീൻ ടീ ബാഗ് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വച്ചിട്ട് കഴുകി കളയണം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റ്‌സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ്. ‌