റിമൂവറില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ നെയില്‍പോളിഷ് കളയാം ഇതാ ചില ഈസി ട്രിക്ക്

  1. Home
  2. Lifestyle

റിമൂവറില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ നെയില്‍പോളിഷ് കളയാം ഇതാ ചില ഈസി ട്രിക്ക്

nail-polish


നഖം വളര്‍ത്തുന്നവരെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് നെയില്‍പോളിഷ്. നഖത്തില്‍ നെയില്‍പോളിഷ് ഇടുന്നതിനേക്കാള്‍ പ്രയാസം നഖത്തിലെ നെയില്‍പോളിഷ് കളയാനാണ്, എല്ലാവരും റിമൂവര്‍ ഉപയോഗിച്ചാണ് നെയില്‍പോളിഷ് കളയാറുള്ളത്. എന്നാല്‍ റിമൂവര്‍ ഇല്ലാതെയും നെയില്‍പോളിഷ് കളയാന്‍ കഴിയും. എങ്ങനെയെന്നല്ലേ, നോക്കാം

ചൂടുവെള്ളത്തില്‍ വിരലുകള്‍ അല്പനേരം മുക്കി വെക്കുക. തുടര്‍ന്ന് ഒരു ഉണങ്ങിയ തുണി കൊണ്ട് വിരല്‍ അമര്‍ത്തി തുടക്കുക.

നഖത്തിലുള്ള നെയില്‍ പോളിഷിന് മുകളില്‍ കടുത്ത നിറത്തിലുള്ള ഏതെങ്കിലും നെയില്‍ പോളിഷ് ഇടുക. അപ്പോള്‍ താഴെയുള്ള നെയില്‍ പോളിഷ് മൃദുവായിമാറും. ഇത്തരത്തില്‍ ചെയ്ത ഉടന്‍ തന്നെ പഞ്ഞി കൊണ്ട് അമര്‍ത്തി തുടച്ചു കളയുന്നതിലൂടെയും നെയില്‍ പോളിഷ് മാറ്റാവുന്നതാണ്.

ബോഡി സ്‌പ്രേ, ഹെയര്‍ സ്‌പ്രേ എന്നിവ ഉപയോഗിച്ചും നെയില്‍ പോളിഷ് നീക്കാന്‍ സാധിക്കും. ഇവ പഞ്ഞിയിലാക്കിയ ശേഷം നഖങ്ങള്‍ നല്ലപോലെ തുടക്കുക.

അല്പം സാനിറ്റൈസര്‍ ഒരു കോട്ടണ്‍ തുണിത്തുമ്പില്‍ പുരട്ടി നഖത്തില്‍ നന്നായി ഉരച്ച് നെയില്‍ പോളിഷ് നീക്കാം. പൂര്‍ണമായും നീക്കുന്നതു വരെ ഇത് ചെയ്യുക.

ഡിയോര്‍ഡറന്റ് നഖങ്ങള്‍ക്ക് മുകളില്‍ സ്‌പ്രൈ ചെയ്ത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നന്നായി തുടച്ചുനീക്കുക.