വെറും അഞ്ചുമിനിട്ട് കൊണ്ടു നല്ല നാടൻ രസം; കൃത്രിമ പൊടികൾ ഒന്നും ചേർക്കാതെ തയാറാക്കാം

  1. Home
  2. Lifestyle

വെറും അഞ്ചുമിനിട്ട് കൊണ്ടു നല്ല നാടൻ രസം; കൃത്രിമ പൊടികൾ ഒന്നും ചേർക്കാതെ തയാറാക്കാം

RASAM


കൃത്രിമ പൊടികൾ ഒന്നും ചേർക്കാതെ തന്നെ നല്ല നാടൻ രസം ഉണ്ടാക്കി നോക്കിയാലോ? 

ഒരു ചെറിയ കഷ്ണം ഇഞ്ചി നുറുങ്ങി അരിഞ്ഞത്, കുറച്ച് വെളുത്തുള്ളി നുറുങ്ങിയത്, കുറച്ച് സവാള ചെറുതായി അരിഞ്ഞത്, കുറച്ച് തക്കാളി ചെറുതായി അരിഞ്ഞത്, കുറച്ച് പച്ചമുളക് രണ്ടായി കീറിയത്, കുറച്ച് വാളൻ പുളി വെള്ളത്തിലിട്ടത്, ആവശ്യത്തിന് ഉപ്പ്, മല്ലിപ്പൊടി, കുറച്ച് കറിവേപ്പില, ചതച്ച കുരുമുളക്, മഞ്ഞൾപ്പൊടി, ജീരകം, കടുക്, ഉലുവ, മുളകുപൊടി, കായം, കുറച്ച് വെളിച്ചെണ്ണ എന്നിവയാണ് രസം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

ആദ്യം ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം. ഇനി ഇതിലേയ്ക്ക് ആവശ്യത്തിന് കടുക് ഇട്ട് വറുക്കണം. ഇനി കുറച്ച് ഉലുവ, ഒരു നുള്ള് ജീരകം, ചതച്ച കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, സവാള അരിഞ്ഞത്, തക്കാളി അരിഞ്ഞത് എന്നില ഇട്ട് വഴറ്റണം.ഇതിലേയ്ക്ക് അൽപ്പം മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവകൂടി ചേർത്ത് വഴറ്റണം. അടുത്തതായി കറിവേപ്പില ചേർത്ത് ഇളക്കിയതിനുശേഷം കുറച്ച് മല്ലിപ്പൊടി, കുറച്ച് മുളകുപൊടി എന്നിവ ചേർത്ത് വഴറ്റിയതിനുശേഷം പുളിവെള്ളം ഒഴിച്ചുകൊടുക്കണം. ഇനി കുറച്ച് കായപ്പൊടിയും കൂടി ചേർത്ത് മല്ലിയില കൂടി ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ രസം റെഡിയായി.