ഓവനില്ലാതെ കേക്ക് തയാറാക്കാം: അരിപ്പൊടിയില്‍

ഓവന്‍ ഇല്ലാതേയും നമുക്ക് കേക്ക് തയാറാക്കാം.
ചേരുവകള്‍
അരിപ്പൊടി- 1 കപ്പ്
മുട്ട- 2 എണ്ണം
പഞ്ചസാര- 3/4 കപ്പ്(പൊടിച്ചത്)
എണ്ണ- കാല്‍ കപ്പ്
ബേക്കിംഗ് പൗഡര്‍- 1 സ്പൂണ്‍
ബേക്കിംഗ് സോഡ- അര സ്പൂണ്‍
ഉപ്പു - ഒരു നുള്ള്
വാനില എസ്സെന്‍സ്- 6 തുള്ളി
കൊക്കോ പൗഡര്‍- 2 സ്പൂണ്‍
പാല്‍- കാല്‍ കപ്പ്
തയാറാക്കുന്ന വിധം:
ആദ്യം മിക്‌സി എടുത്ത് അതിലേക്ക് മുട്ട, പഞ്ചസാര, എണ്ണ, എസ്സെന്‍സ്, ഉപ്പ് കൂടി നന്നായി മിക്‌സ് ചെയ്ത് എടുക്കുക
പിന്നീട് ഒരു പാത്രത്തിലേക്ക് അരിപ്പൊടി, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൌഡര്‍ എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് 3 പ്രാവശ്യം അരിച്ച് മാറ്റി വെക്കുക
പിന്നീട് ഈ പൊടിയിലേക്ക് മിക്‌സിയില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് മിക്‌സ് ചെയ്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്. ഇതിലേക്ക ആവശ്യത്തിന് പാല്‍ ചേര്‍ത്ത് കട്ടിയില്‍ മിക്‌സ് ചെയ്ത് എടുക്കാം
പിന്നീട് ഇതില്‍ നിന്ന് കുറച്ച് മാവ് എടുത്ത് അതിലേക്ക് അല്‍പം കൊക്കോ പൗഡര്‍ ചേര്‍ത്ത് ഇളക്കി മാറ്റി വെക്കണം.
പിന്നീട് ഒരു ടിന്‍ എടുത്ത് അതിലേക്ക് എണ്ണ തടവി പിന്നീട് കൊക്കോ പൗഡര്‍ ചേര്‍ക്കാത്ത മാവ് എടുത്ത് ഇതിലേക്ക് ഒഴിക്കണം. പിന്നീട് അതിന് നടുവിലേക്ക് അല്‍പം ചോക്ലേറ്റ് കൂട്ട് കൂടി ഒഴിക്കേണ്ടതാണ്
ശേഷം അല്‍പം കൊക്കോപൗഡര്‍ ചേര്‍ക്കാത്ത മാവ് ഒഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മാവ് കഴിയുന്നത് വരെ മാറി മാറി തുടരണം
പിന്നീട് ഒരു ചെറിയ ഈര്‍ക്കില്‍ എടുത്ത് ഇത് കൊണ്ട് കേക്കിന് നടുവില്‍ നിന്ന് ഒരറ്റത്തേക്ക് ചിത്രത്തില്‍ കാണുന്നത് പോലെ ഡിസൈന്‍ നല്‍കി വരക്കാവുന്നതാണ്
പിന്നീട് ഒരു പഴയ പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക് കേക്ക് ഫില്‍ ചെയ്ത പാത്രം വെച്ച് 40 മിനിറ്റോളം ചെറുതീയില്‍ ബേക്ക് ചെയ്ത് എടുക്കുക
നാല്‍പ്പത് മിനിറ്റിന് ശേഷം ചൂട് പോയി എന്ന് ഉറപ്പ് വരുത്തി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം
(മാവിലേക്ക് ചേര്‍ക്കുന്ന മുട്ടയും പാലും തണുത്തതാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.)