‌അരി പുട്ടും ​ഗോതമ്പ് പുട്ടും സൈഡ് പ്ലീസ്; ചോക്ലേറ്റ് പുട്ട് കഴിക്കാം

  1. Home
  2. Lifestyle

‌അരി പുട്ടും ​ഗോതമ്പ് പുട്ടും സൈഡ് പ്ലീസ്; ചോക്ലേറ്റ് പുട്ട് കഴിക്കാം

PUTTU


അരി പുട്ടും ​ഗോതമ്പ് പുട്ടൊന്നമല്ലാതെ ഒരു വെറെെറ്റി പുട്ട് തയ്യാറാക്കിയാലോ? കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് കൊണ്ട് രുചികരമായ പുട്ട് തയ്യാറാക്കാം.

വേണ്ട ചേരുവകൾ 

1.പുട്ടുപൊടി                                                  ഒരു കപ്പ് 
2.ഡാർക്ക്‌ ചോക്ലേറ്റ് (ഗ്രേറ്റ് ചെയ്തത് )        കാൽ കപ്പ് 
3.തേങ്ങ ( ചിരകിയത് )                               നാല് ടേബിൾ സ്പൂൺ 
4.വെള്ളം, ഉപ്പ്                                               ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

ഒരു കപ്പ് പുട്ട് പൊടി ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് നനയ്ക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും, ഒരു ടേബിൾ സ്പൂൺ തേങ്ങയും കൂടി ചേർക്കുക. പുട്ട് കുറ്റിയിൽ ചില്ലിട്ടതിനു ശേഷം തേങ്ങയും, ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ചേർക്കുക. അതിനു മീതെ തയ്യാറാക്കി വെച്ചിരിക്കുന്ന പുട്ട് പൊടി ചേർത്ത് വേവിച്ചെടുക്കുക.