റോസ്റ്റഡ് ചായ; തയ്യാറാക്കാം വളരെ എളുപ്പത്തിൽ

  1. Home
  2. Lifestyle

റോസ്റ്റഡ് ചായ; തയ്യാറാക്കാം വളരെ എളുപ്പത്തിൽ

tea


എന്നും നിങ്ങൾ ഒരേ രീതിയിലാണോ ചായ തയ്യാറാക്കുന്നത്. റസ്റ്റോറന്റ്കളിലും മറ്റും നിരവധി വ്യത്യസ്തമായ രുചിയിൽ ചായകൾ ലഭ്യമാകാറുണ്ട്. അതിൽ ഏറ്റവും രുചിയേറിയ ഒരു ചായയാണ് റോസ്റ്റഡ് ചായ. റസ്റ്റോറന്റിലെ രുചിയിൽ വീട്ടിൽ തന്നെ നമുക്ക് റോസ്റ്റഡ് ചായ റെഡിയാക്കി എടുത്താലോ.

റോസ്റ്റഡ് ചായ

ഇതിനായി ആദ്യം തന്നെ ചായ തയ്യാറാക്കാൻ എടുക്കുന്ന പാത്രം അടുപ്പത്ത് വെച്ചു കൊടുക്കാം. ഇതിലേക്ക് നമ്മുടെ കടുപ്പത്തിന് ആവശ്യമായ ചായപ്പൊടി ചേർത്ത് കൊടുക്കണം. പിന്നീട് ഇതിലേക്ക് ചായക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. ചായപ്പൊടിയും പഞ്ചസാരയും നല്ലതുപോലെ മിക്സ് ചെയ്ത് പഞ്ചസാര ഉരുകി വരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.

നല്ലതുപോലെ പഞ്ചസാര ഉരുകി വന്നു കഴിഞ്ഞാൽ ഇതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുക്കാം. വെള്ളം നല്ലതുപോലെ തിളക്കാൻ അനുവദിക്കണം. ശേഷം ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കാം. ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കണം.

ആവശ്യമെങ്കിൽ ഏലക്കായയോ വഴനയിലയോ ഒക്കെ ചേർക്കാവുന്നതാണ്. നല്ലതുപോലെ ആറ്റി പതപ്പിച്ച് എടുത്ത് സെർവ് ചെയ്യാവുന്നതാണ്. വിവിധ രുചിയിൽ ചായകൾ കുടിക്കാൻ ഇഷ്ടമുള്ളവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒന്നാണ് റോസ്റ്റഡ് ചായ.