കുട്ടികൾക്ക് പാൽ കുടിക്കാൻ മടിയാണോ; എന്നാൽ ഹെൽത്തി റോസ് മിൽക്ക് കൊടുക്കാം

  1. Home
  2. Lifestyle

കുട്ടികൾക്ക് പാൽ കുടിക്കാൻ മടിയാണോ; എന്നാൽ ഹെൽത്തി റോസ് മിൽക്ക് കൊടുക്കാം

rose milk


പാൽ കുടിക്കാൻ മടിയുള്ള കുട്ടികളെ കൊണ്ട് പാൽ കുടുപ്പിക്കാൻ ഒരു എളുപ്പ മാർഗ്ഗമുണ്ട്. അവർക്ക് രാവിലെ രോസാ പൂവിന്റെ ഇതളുകളിട്ട പാൽ കൊടുത്തുനോക്കൂ.

ചേരുവകൾ
റോസാ പൂക്കൾ - 3 എണ്ണം
പാൽ - 1 ഗ്ലാസ്
പഞ്ചസാര - ആവശ്യത്തിന്

തയാറാക്കുന്ന വിധം
റോസാ പൂക്കൾ ഇതളുകൾ അടർത്തി എടുത്ത് ഒരു സ്റ്റീൽ പാത്രത്തിൽ ഇടുക. ഒരു പാനിൽ തട്ട് വച്ച് അടച്ചു വെച്ച് 5 മിനിറ്റ് ചൂടാക്കുക. ശേഷം ഈ പാനിൽ റോസാ പൂക്കൾ വെച്ച പ്ലേറ്റ് ഇറക്കി 10 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. ക്രിസ്പ്പി റോസ് പെറ്റൽസ് റെഡി. ഇനി പാലിൽ ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ക്രിസ്പ്പി റോസ് പെറ്റൽസ് കൂടി ഇട്ട് തിളപ്പിക്കുക. പാൽ തിളച്ചതിന് ശേഷം അരിച്ചെടുക്കു. തണുത്തതിന് ശേഷം കുട്ടികൾക്ക് നൽകുക