മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ റോസ് വാട്ടർ; പക്ഷേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

  1. Home
  2. Lifestyle

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ റോസ് വാട്ടർ; പക്ഷേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

rose water


മുഖസൗന്ദര്യത്തിനായി റോസ് വാട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. കെമിക്കലുകൾ അടങ്ങിയ റോസ് വാട്ടർ കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ വീട്ടിൽ തയ്യാറാക്കുന്നതാണ് നല്ലത്. വീട്ടിൽ തയ്യാറാക്കുന്ന റോസ് വാട്ടർ നമുക്ക് ധൈര്യമായി മുഖത്ത് ഉപയോഗിക്കാൻ സാധിക്കും. ശരീരത്തിലെ ജലാംശം നിലനിർത്താനും നിറംമങ്ങിയ മുഖത്തിന് പരിഹാരം കാണുന്നതിനും റോസ് വാട്ടർ സഹായിക്കും.

പ്രായമാകുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ പരിഹരിക്കുന്നതിനും ചർമ്മത്തെ മൃദുലമാക്കി സൂക്ഷിക്കുന്നതിനും റോസ് വാട്ടറിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ് സഹായിക്കുന്നു. ധാരാളം ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് സഹായിക്കും.

കോട്ടൺ തുണി റോസ് വാട്ടറിൽ മുക്കി ഇടയ്‌ക്കിടെ മുഖം തുടക്കുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും മുഖക്കുരുവും അകറ്റുന്നതിന് സഹായകരമാണ്. കെമിക്കലുകൾ ഒന്നുമില്ലാതെ റോസ് വാട്ടർ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം കുറച്ച് റോസാപ്പൂവിന്റെ ഇതളുകൾ അടർത്തി എടുക്കണം. ഇനി ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം.

റോസാപ്പൂ ഇതളുകൾ മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചതിനു ശേഷം മൂടിവെച്ച് 30 മിനിറ്റ് തിളപ്പിച്ച് എടുക്കണം. തണുത്തതിനുശേഷം അരിച്ച് ഒരു സ്പ്രേ ബോട്ടിലിലോ മറ്റോ ആക്കി സൂക്ഷിക്കാം. അഞ്ചു മുതൽ ഏഴു ദിവസം വരെ ഫ്രിഡ്ജിൽ വച്ച് ആവശ്യാനുസരണം ഇത് ഉപയോഗിക്കാൻ സാധിക്കും.