തൈരിൽ ഉപ്പോ, പഞ്ചസാരയോ?; ഏത് ഇടുന്നതാണ് നല്ലത്?: അറിയാം
എളുപ്പത്തിൽ ഉണ്ടാക്കാമെന്നതും രുചികരമാണെന്നതും മാത്രമല്ല അതിലുപരി നിരവധി ആരോഗ്യഗുണങ്ങളും തൈരിനുണ്ട്. ഇതിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ ഇത് സഹായിക്കുന്നു. തൈര് ലഘുഭക്ഷണമായി കഴിക്കാം അല്ലെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.തൈര് രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്‌ക്കുന്നു.
വയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ദാഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് തൈര്. നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള കാൽസ്യം 49%, ഫോസ്ഫറസ് 38%, മഗ്നീഷ്യം 12%, പൊട്ടാസ്യം 18% എന്നിവ ലഭിക്കുവാനായി ഒരു കപ്പ് തൈര് മാത്രം കഴിച്ചാൽ മതി എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
തൈരിൽ ഉപ്പിട്ടും, സലാഡ് രൂപത്തിലും പഞ്ചസാരയിട്ട് ലെസ്സി രൂപത്തിലും നമ്മൾ തൈര് ഉപയോഗിക്കാറുണ്ട്. എന്നാൽ തൈരിൽ ഉപ്പിടുന്നതാണോ, പഞ്ചസാരയിടുന്നതാണോ നല്ലത്? അറിയാം…
വളരെ രുചികരമായ പാനീയമാണ് ലെസ്സി. പഞ്ചസാരയിട്ട് തൈര് കുടിക്കുന്നതിന് ഗുണങ്ങൾ ഏറെയുണ്ട്. കാത്സ്യത്തിന്റെയും, പ്രോട്ടീനുകളുടെയും, വിറ്റാമിനുകളുടെയും കലവറയാണ് ഈ പാനീയം.
തൈരിൽ ധാരാളം പ്രോബയോട്ടിക്കുകളും ശരീരത്തിനാവശ്യമായ ബാക്ടീരിയകളും ഇതിലടങ്ങിയിട്ടുണ്ട്. വളരെയധികം ഊർജം പ്രദാനം ചെയ്യുന്നതിനും ഇത് സഹായകരമാവുന്നു. അമിതമായി പഞ്ചസാര ഉപയോഗിച്ചാൽ പ്രമേഹം പോലുള്ള രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്.
ഉപ്പ്, തൈര് എന്നിവയുടെ സംയോജനം ചിലര്‍ക്ക് ഗുണം ചെയ്യില്ല. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, തൈര് ദിവസവും ഉപ്പും ചേർത്ത് കഴിക്കുന്നത് വാത, കഫ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ, 1 ദിവസത്തെ ഇടവേളയിൽ ഉപ്പ് ചേർത്ത് തൈര് കഴിയ്‌ക്കുകയോ അല്ലെങ്കില്‍ മോരിന്‍റെ രൂപത്തിൽ കുടിയ്‌ക്കുകയോ ചെയ്യാം.
എന്നാൽ ഉപ്പ് ചേർത്ത തൈര് കഴിക്കുന്നത് പ്രമേഹം എന്ന ഭയാനകമായ പ്രശ്നത്തെ അകറ്റി നിര്ത്തുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ തൈര് ഉപ്പ് ചേർത്തു കഴിക്കരുത്. ഉത് ഏറെ ദോഷം ചെയ്യും.