പച്ചക്കറികൾ വേണ്ട, ഉള്ളി മാത്രം മതി; കിടിലം സാമ്പാർ റെഡി

  1. Home
  2. Lifestyle

പച്ചക്കറികൾ വേണ്ട, ഉള്ളി മാത്രം മതി; കിടിലം സാമ്പാർ റെഡി

sambar


കൊച്ചുള്ളി മാത്രം ഉപയോഗിച്ച് നല്ല കിടിലൻ സാമ്പാർ തയാറാക്കാം.

ചേരുവകൾ
ഉള്ളി - ഒരു പിടി
തേങ്ങ - കാൽ മുറി ചിരകിയത്
സാമ്പാർ പരിപ്പ്- കാൽ കപ്പ്
തക്കാളി - 1
എണ്ണ- ടേബിൾ സ്പൂൺ
വാളൻപുളി (പിഴുപുളി) - ഒരു നെല്ലിക്കാ വലുപ്പത്തിൽ
പച്ചമുളക്- 2
കറിവേപ്പില- 2 തണ്ട്
സാമ്പാർ പൊടി - 2 ടേബിൾ സ്പൂൺ
കാശ്മീരി മുളക്പൊടി - 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടി സ്പൂൺ
കായം- കാൽ ടി സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില- രണ്ട് തണ്ട്

തയാറാക്കുന്ന വിധം
കുതിർത്തുവച്ച സാമ്പാർ പരിപ്പ് മഞ്ഞൾപ്പൊടി ചേർത്ത് കുക്കറിൽ നന്നായി വേവിച്ച് മാറ്റി വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ തേങ്ങ ചിരകിയത് വറക്കുക

ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് സാമ്പാർ പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക

ഇത് തണുത്തതിന് ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചുവടുകട്ടിയുള്ള കടായിയിൽഎണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളിയിട്ട് ഇളക്കുക. തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് ഇളക്കുക.

ഇതിലേയ്ക്ക് വേവിച്ച പരിപ്പ് ചേർക്കാം. അതിന് ശേഷം കുതിർത്തു വച്ച പുളി അരിച്ച വെള്ളം ചേർക്കുക. ഇത് തിള വരുമ്പോൾ അരച്ചുവച്ച തേങ്ങാക്കൂട്ട് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം കാൽ ടി സ്പൂൺ കായപ്പൊടി വിതറി ഇളക്കാം.

വെന്തതിന് ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് കടുകു പൊട്ടിച്ച് താളിക്കുക. ഒടുവിൽ മല്ലിയില ചെറുതായി അരിഞ്ഞിടാം