ഉച്ചഭക്ഷണത്തിന് ശേഷം മധുരിക്കാൻ സേമിയ പായസം; എളുപ്പത്തിൽ തയ്യാറാക്കാം

  1. Home
  2. Lifestyle

ഉച്ചഭക്ഷണത്തിന് ശേഷം മധുരിക്കാൻ സേമിയ പായസം; എളുപ്പത്തിൽ തയ്യാറാക്കാം

payasam


ഏതൊരു വിരുന്നിന്റെയും അവസാനം ഒരു പായസം വേണം. അത് സേമിയ പായസം ആണെങ്കിൽ കുശാലായി. എങ്കിൽ ഇന്ന് സേമിയ പായസം തന്നെയാകട്ടെ സ്പെഷ്യൽ. വളരെ എളുപ്പത്തിൽ ഈ പായസം എങ്ങനെ തയ്യാറാക്കാം എന്നും എന്തൊക്കെയാണ് ഇതിൽ ചേർക്കുന്ന മറ്റ് ചേരുവകൾ എന്നുമൊക്കെ അറിയാം.

പ്രധാന ചേരുവ

  • 50 ഗ്രാം വെർമിസെല്ലി
  • 1/2 ലിറ്റര്‍ പാൽ
  • 1/4 കപ്പ് പഞ്ചസാര
  • ആവശ്യത്തിന് അരിഞ്ഞ ബദാം
  • 1 ടീസ്പൂൺ കസ്കസ്
  • ആവശ്യത്തിന് ഉണക്കമുന്തിരി
  • ആവശ്യത്തിന് കശുവണ്ടി
  • ആവശ്യത്തിന് ഏലത്തിന്റെ സത്ത്
  • ആവശ്യത്തിന് നെയ്യ്

സേമിയ പായസം തയ്യാറാക്കുന്ന വിധം

പാൻ ചൂടാക്കി നെയ്യ് ചേർക്കുക. ഇതിലേയ്ക്ക് പോപ്പി സീഡ്‌സ്, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ ചേർത്ത് എല്ലാം നന്നായി ഇളക്കി ഏകദേശം രണ്ടുമൂന്ന് മിനിറ്റ് ഫ്രൈ ചെയ്യുക.

ഇനി ഇതിലേയ്ക്ക് സേമിയ കൂടെ ചേർത്ത് നന്നായി വറുത്തെടുക്കുക. ഇനി ചൂടുവെള്ളം കൂടെ ഒഴിച്ച് എല്ലാം നന്നായി വേവിക്കാം. ഇനി ഇതിലേയ്ക്ക് പാൽ കൂടെ ചേർക്കുക. ഒരു നുള്ള് ഏലയ്ക്ക പൊടി കൂടെ ഇതിലേയ്ക്ക് ചേർക്കുക.

ആവശ്യത്തിന് പഞ്ചസാര കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 4-5 മിനിറ്റ് നന്നായി വേകാൻ അനുവദിക്കണം. പായസം തയ്യാറായിട്ടുണ്ട്. ഏത് ആഘോഷ വേളകളിലും വിളമ്പാൻ പറ്റിയ മികച്ച ഡെസ്സേർട്ട് ആണിത്.