മുളകിട്ട കിടിലൻ മത്തികറി ഉണ്ടാക്കിയാലോ?

  1. Home
  2. Lifestyle

മുളകിട്ട കിടിലൻ മത്തികറി ഉണ്ടാക്കിയാലോ?

recipe


അസ്സൽ മുളകിട്ട മത്തി കറി എങ്ങനെ സ്വാദിഷ്ടമായി ഉണ്ടാക്കാമെന്നു നോക്കാം.

ചേരുവകൾ
വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
മീൻ - 300 ഗ്രാം
കടുക്- 1 ടീ സ്പൂൺ
ഉലുവ- 1 ടീ സ്പൂൺ
ഇഞ്ചി - 1 ടേബിൾ സ്പൂൺ
വെളുത്തുളളി - 1 ടേബിൾ സ്പൂൺ
ചുവന്നുളളി- 10 എണ്ണം
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾ പൊടി - 1 ടീ സ്പൂൺ
കാശ്മീരി മുളക് പൊടി - 2 1/2 ടേബിൾ സ്പൂൺ
തക്കാളി നീര്- 2 വലുത്
പുളി വെളളം- 1/2 കപ്പ് (1 നാരങ്ങ പിഴിഞ്ഞു ചേർക്കാവുന്നതാണ്)


തയാറാക്കുന്ന വിധം
വെളളിച്ചെണ്ണ, കടുക്, ഉലുവ, ചുവന്നുളളി, വെളളുത്തുളളി, ഇഞ്ചി,മഞ്ഞൾ പൊടി, മുളകു പൊടി എന്നിവ ചട്ടിയിലിട്ട് നല്ലവണ്ണം മിക്സ് ചെയ്യുക.
തക്കാളി നീര്, പുളിവെളളം, ഉപ്പ്, 3/4 കപ്പ് വെളളം കറിവേപ്പില എന്നിവ ചേർത്തു അടച്ചുവയ്ക്കാം. നല്ല രീതിയിൽ തിളച്ച ശേഷം ഇതിലേയ്ക്കു മത്തിയിട്ടു കൊടുക്കാം. ശേഷം 10-15 മിനിറ്റ് അടച്ചുവച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം. അവസാനം കുറച്ചു വെളിച്ചെണ്ണ മുകളിൽ ഒഴുച്ച് സെർവ് ചെയ്യാവുന്നതാണ്.