ഉച്ചയ്ക്കത്തെ ഊണ്‍ പൊടി പൊടിക്കാൻ മത്തി ഫ്രൈ; എളുപ്പത്തില്‍ ഫ്രൈ ചെയ്യാം

  1. Home
  2. Lifestyle

ഉച്ചയ്ക്കത്തെ ഊണ്‍ പൊടി പൊടിക്കാൻ മത്തി ഫ്രൈ; എളുപ്പത്തില്‍ ഫ്രൈ ചെയ്യാം

mathi fry


മത്തി ഫ്രൈ ഉണ്ടെങ്കില്‍ ചോറെത്ര കഴിച്ചാലും മതിയാവില്ലെന്നു പറയുന്നവരുണ്ട്. മറ്റേതു മീനിനേക്കാളും രുചിയല്‍പ്പം കൂടുതലുണ്ടെന്നു പറയാറുള്ള മത്തി തന്നെ ഇന്നു ഫ്രൈ ചെയ്താലോ?

ചേരുവകള്‍

  • മത്തി - അഞ്ചെണ്ണം
  • കുരുമുളകുപൊടി - രണ്ട് ടീസ്പൂണ്‍
  • മുളക് പൊടി -ഒരു ടീസ്പൂൺ‍
  • മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
  • ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

മത്തിയില്‍ മറ്റുള്ള ചേരുവകള്‍ മുഴുവൻ പുരട്ടിവെക്കുക. അല്പം കഴിഞ്ഞ് എണ്ണയില്‍ വറുക്കുകയോ ഗ്രില്‍ ചെയ്യുകയോ ആവാം. ചൂടോടെ ചോറിനൊപ്പം ഇത് കഴിക്കാം.