സ്ഥിരമായ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പിരിമുറുക്കം ഒഴിവാക്കും; മുപ്പതുകളിലെ സെക്സ് നിസാരമല്ല; ഗുണങ്ങൾ നിരവധി

  1. Home
  2. Lifestyle

സ്ഥിരമായ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പിരിമുറുക്കം ഒഴിവാക്കും; മുപ്പതുകളിലെ സെക്സ് നിസാരമല്ല; ഗുണങ്ങൾ നിരവധി

SEX


സെക്സിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ പ്രായത്തിലും നിങ്ങളുടെ ശരീരത്തിനെയും മാനസികാരോഗ്യത്തിനെയുമെല്ലാം ലൈംഗികത സ്വാധീനിക്കുന്നുണ്ട്. മുപ്പതുകളിൽ സെക്സ് നിങ്ങളുടെ മനസ്സിനും ശരീരത്തിനും എങ്ങനെയൊക്കെ ഗുണകരമാവുന്നു എന്നു നിങ്ങൾക്കറിയാമോ?. 30കളിൽ ലൈംഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രണയ ബന്ധങ്ങളെ ശക്തിപ്പെടുത്താനും സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കും. സാധാരണഗതിയിൽ ഒരു വ്യക്തി മുപ്പതുകളിൽ എത്തുമ്പോൾ ജോലി, വിവാഹം, കുടുംബം തുടങ്ങിയ കാര്യങ്ങൾക്ക് ജീവിതത്തിൽ കൂടുതൽ മുൻഗണന വരാം. ഇത് ജീവിതത്തിൽ അധിക സമ്മർദ്ദം ചെലുത്തും. എന്നാൽ ഈ ഘട്ടത്തിൽ സെക്സിന് വലിയ പ്രാധാന്യമുണ്ട്.

ജോലി, ബന്ധങ്ങൾ, കുടുംബം തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കിടയിൽ, സംതൃപ്തവും ആരോഗ്യകരവുമായ ലൈംഗിക ജീവിതം നിലനിർത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിൽ കൂടി അവിഭാജ്യ ഘടകമായ കാര്യമാണ്. സ്ഥിരമായ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പിരിമുറുക്കം ഒഴിവാക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ദൈനംദിന സമ്മർദ്ദങ്ങളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുകയും ചെയ്യും.

സെക്സിന് എൻഡോർഫിൻ, ഡോപാമൈൻ, ഓക്സിടോസിൻ തുടങ്ങിയ ഹോർമോണുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കാൻ കഴിയും. ഇത് ആനന്ദം വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, ഹോർമോൺ ബാലൻസ്, വൈകാരിക സ്ഥിരത എന്നിവയ്ക്കും കാരണമാകുന്നു. ആരോഗ്യകരമായ ലൈംഗിക ജീവിതം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് അണുബാധകളെയും രോഗങ്ങളെയും നല്ലൊരളവിൽ പ്രതിരോധിക്കും. ലൈംഗികവേളയിൽ ശരീരം പ്രോലക്റ്റിൻ എന്ന ഹോർമോൺ പുറത്തുവിടുന്നു, ഇത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താനും നല്ല വിശ്രമം ലഭിക്കാനും സഹായിക്കും.

30കളിലെ സംതൃപ്തമായ ലൈംഗിക ജീവിതം മൊത്തത്തിലുള്ള ക്ഷേമത്തെ ഗണ്യമായി സ്വാധീനിക്കുകയും മധ്യവയസ്സിനോട് അടുക്കുമ്പോഴേക്കും ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവായ വീക്ഷണം രൂപപ്പെടാൻ സഹായിക്കുകയും ചെയ്യും.