മിക്സിയുടെ ബ്ലേയ്ഡ് മൂർച്ച കൂട്ടാൻ ഇനി കടയിൽ പോകണ്ട; ചില എളുപ്പവളികളുണ്ട്
അടുക്കളയിൽ എന്നും അത്യാവശ്യമായ ഉപകരണമാണ് മിക്സി. തിരക്കിട്ട് പണി തീർക്കാൻ നോക്കുമ്പോഴായിരിക്കും പലപ്പോഴും മിക്സി പണി തരുന്നത്. എത്ര സമയം ഓണാക്കിയിട്ടാലും മിക്സിയിൽ ഇട്ട സാധനങ്ങൾ അരഞ്ഞു കിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മിക്സിയുടെ ബ്ലേഡിൻറെ മൂർച്ച കൂട്ടാനായി ചില വിദ്യകളുണ്ട്.
ഒരു കപ്പ് ഉപ്പ് എടുത്ത്, ഒരു മിനിറ്റ് മിക്സിയിൽ പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മിക്സിയുടെ ബ്ലേഡുകൾ പണ്ടത്തേക്കാൾ മൂർച്ചയുള്ളതായി മാറും. മുട്ടത്തോട് ഇട്ടു അടിച്ചെടുത്താലും ബ്ലേഡുകൾക്ക് മൂർച്ച വരും. മുട്ടത്തോട് നന്നായി കഴുകിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം.
മിക്സിയുടെ ജാറിന്റെ ബ്രെഡ് മൂർച്ച കൂടുക മാത്രമല്ല, ജാറ് നന്നായി വെട്ടി തിളങ്ങുന്നതും കാണാം. ശേഷം പൊടിച്ച മുട്ടത്തോട് മാറ്റിയിട്ട് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കാം. ജാറിലെ മുഴുവൻ അഴുക്കും പോയതായി കാണാം. അതുപോലെ കൽക്കണ്ടവും മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടാൻ ബെസ്റ്റാണ്. കൽക്കണ്ടത്തിന്റെ ചെറിയ കഷണങ്ങൾ മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം. മൂർച്ച കൂട്ടാൻ നല്ലതാണ്.