തല മൊട്ടയടിച്ചാൽ നല്ലപോലെ മുടി വളരുമോ?; അറിയാം

  1. Home
  2. Lifestyle

തല മൊട്ടയടിച്ചാൽ നല്ലപോലെ മുടി വളരുമോ?; അറിയാം

hair


മൊട്ടയടിക്കുന്നത് മുടി വളരാൻ സഹായിക്കുമോ ഇല്ലയോ എന്നുള്ളത് എല്ലാവരുടെയും സംശയമാണ്.  മുടികൊഴിച്ചിൽ കൊണ്ട് പലപ്പോഴും വലയുമ്പോൾ പൊതുവെ പുരുഷന്മാർ ചെയ്യുന്ന കാര്യമാണ് തല മൊട്ടയടിക്കുന്നത്. മുടി കൊഴിച്ചിലകറ്റാനാണ് മൊട്ടയടിക്കുന്നതെങ്കിൽ ഇത് എല്ലാവരിലും പ്രാവർത്തികമാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

താരൻ കുറയ്‌ക്കാൻ മൊട്ടയടി നല്ലതാണെന്നും വിദഗ്ധർ പറയുന്നുണ്ട്. തല മുണ്ഡനം ചെയ്ത ശേഷം അൽപം മുട്ടയുടെ വെള്ളയും നാരങ്ങാ നീരും തലയിൽ തേയ്‌ക്കുന്നത് താരനെ ശമിപ്പിക്കാൻ സഹായിക്കും.പുതുതായി മുടി കിളിർക്കുമ്പോൾ പുരുഷന്മാരിൽ, കഷണ്ടിക്കുള്ള സാധ്യതകളും താരനും കുറയ്‌ക്കുമെന്ന് പറയുന്നു.

എന്നാൽ മുടികൊഴിച്ചിൽ അകറ്റി കരുത്തുറ്റതാക്കാൻ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ഒരു പരിധി വരെ മുടികൊഴിച്ചിലകറ്റാൻ സഹായിക്കുന്നു. പെട്ടന്നു പൊട്ടി പോകുന്ന മുടിയാണെങ്കിൽ ഡെർമറ്റോലജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സകൾ തേടേണ്ടതാണ്.

മുടി നന്നായി വളരണമെങ്കില്‍ മുടുവേരുകള്‍ക്ക് ആരോഗ്യം വേണം. തീര്‍ച്ചയായും നമ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങള്‍ മുടിവേരുകളെയും ശക്തിപ്പെടുത്തും. പക്ഷെ അവ മാത്രം മതിയാകില്ല മുടിവേരുകള്‍ക്ക്.

പഴങ്ങൾ, തേന്‍, പാല്‍ തുടങ്ങിയവ നേരിട്ട് തലയില്‍ പുരട്ടുന്നത് മുടിവേരുകളെ ശക്തിയുള്ളതാക്കും. ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ജ്യൂസ്, ആപ്പിള്‍ സൈഡര്‍ വിനഗര്‍, തേങ്ങാപ്പാല് ഇവയെല്ലാം ഇങ്ങനെ നേരിട്ട് തലയോട്ടിയില്‍ പുരട്ടാവുന്നവയാണ്. മാറ്റം കണ്ടറിയാം.