പുറത്ത് ഉപയോഗിച്ച ചെരുപ്പ് വീടിനുള്ളിൽ ധരിക്കാറുണ്ടോ; എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

  1. Home
  2. Lifestyle

പുറത്ത് ഉപയോഗിച്ച ചെരുപ്പ് വീടിനുള്ളിൽ ധരിക്കാറുണ്ടോ; എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

foot


പണ്ടുകാലം മുതൽ കേൾക്കുന്ന ഒന്നാണ് വീടിനുള്ളിൽ പുറത്ത് ഉപയോഗിക്കുന്ന പാദരക്ഷകൾ ധരിക്കുന്നത് ദോഷമാണെന്നത്. 
ഇന്ത്യയിലെ ചിലയിടങ്ങളിലെ വിശ്വാസം അനുസരിച്ച് പുറത്ത് ഉപയോഗിക്കുന്ന ചെരുപ്പ് അകത്ത് ധരിക്കുന്നത് ദാരിദ്ര്യം, നെഗറ്റീവ് എനർജി എന്നിവ നൽകുന്നുവെന്ന് പറയാറുണ്ട്. എന്നാൽ ഇത് ശരിക്കും സത്യമാണോ ശാസ്ത്രീയമായി ഇതിന് തെളിവുകൾ ഉണ്ടോയെന്നും പലർക്കും അറിയില്ല.

അതേസമയം, ശാസ്ത്രത്തിലും പുറത്ത് ഉപയോഗിച്ച ചെരുപ്പ് അകത്ത് ധരിക്കരുതെന്ന് പറയാറുണ്ട്. ശാസ്ത്രത്തിൽ വ്യക്തമാക്കുന്നത് അനുസരിച്ച്, പുറത്ത് ഇടുന്ന ചെരുപ്പ് വീടിനുള്ളിൽ ഉപയോഗിക്കുമ്പോൾ ഇതിലെ അഴുക്കും അണുക്കളും ബാക്ടീരിയകളും വീട്ടിനുള്ളിൽ എത്തുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇങ്ങനെ പുറത്തെ ബാക്ടീരിയകൾ വീട്ടിലെത്തുപ്പോൾ അത് അവിടെ താമസിക്കുന്ന ആളുകളെ ആരോഗ്യപരമായി ബാധിക്കും.ഇത് കൂടാതെ നിങ്ങളുടെ വീട്ടിലെ തറയെയും ഈ ചെരുപ്പുകൾ ബാധിക്കുന്നു. ഹീൽസ് പോലുള്ള ചെരുപ്പുകൾ വീട്ടിനുള്ളിൽ ഉപയോഗിച്ചാൽ കാലക്രമേണ തറയ്ക്ക് കേടുവരുന്നു. ഷൂസ്, ഹീൽസ് പോലുള്ളവ തറയിൽ പോറൽ വരുത്തുന്നതിനും കാരണമാകുന്നു.