രാത്രി അത്താഴം കഴിച്ചാലുടന്‍ കിടക്കുന്നവര്‍ അറിയാന്‍

  1. Home
  2. Lifestyle

രാത്രി അത്താഴം കഴിച്ചാലുടന്‍ കിടക്കുന്നവര്‍ അറിയാന്‍

sleeping


ഉറക്കം ശരീരത്തിന് അത്യാവശ്യമാണ്. ഇതു പോലെ ഭക്ഷണവും. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്ന് പറഞ്ഞാലും തെറ്റില്ല. പ്രത്യേകിച്ചും അത്താഴം. അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് പണ്ടുകാലത്തുള്ളവര്‍ പറയാറുണ്ട്. ഇത് വെറും പഴമൊഴിയല്ല. ആരോഗ്യപരമായ പല കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയ ഒന്നാണ്. അത്താഴം കഴിഞ്ഞാല്‍ ഉടന്‍ കിടക്കുന്ന ശീലമുള്ളവരുണ്ട്.


വൈകി അത്താഴം കഴിയ്ക്കുന്നത്, കൂടുതല്‍ കഴിയ്ക്കുന്നത് എന്നതെല്ലാം തന്നെ അത്താഴം കഴിഞ്ഞ് പെട്ടെന്ന് കിടക്കുന്നതിന് കാരണമാകുന്ന ചിലതാണ്. എന്നാല്‍ അത്താഴം കഴിഞ്ഞാല്‍ ഉടന്‍ കിടക്കുന്നത്, ഉറങ്ങുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വരുത്തുന്ന ഒന്നാണ്.

ഉറക്കം തടസപ്പെടുന്നത്​

ഉറങ്ങാന്‍ കിടക്കുന്നുവെങ്കിലും ഉറക്കം വരുന്നുവെങ്കിലും ഉറക്കം തടസപ്പെടുന്നത് തന്നെയാണ് അത്താഴശേഷം ഉടന്‍ കിടക്കുന്നതിന്റെ ഏറ്റവും പ്രധാന ദോഷവശം. ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് കിടന്നാല്‍ ദഹനം ശരിയാകുന്നില്ലെന്നതാണ് ഉറക്കം തടസപ്പെടാന്‍ കാരണമാകുന്നത്.

ദഹനക്കുറവ് ഉറക്കക്കുറവിനും ഉറക്കം തടസപ്പെടുത്തുന്നതിനുമെല്ലാം കാരണമാകുന്നു. രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കില്‍ രാവിലെ ഇതുണ്ടാക്കുന്ന പ്രയാസങ്ങള്‍ ചെറുതുമല്ല.

ഗ്യാസ്, അസിഡിറ്റി

പലരും നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പല പേരുകളിലും വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നുവെന്ന് പറയാറുണ്ട്. അത്താഴശേഷം ഭക്ഷണം ദഹിയ്ക്കാതെ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. കിടക്കുമ്പോള്‍ വയറ്റിലെ ദഹിയ്ക്കാത്ത ഭക്ഷണം വീണ്ടും ഈസോഫാഗസിലേയ്ക്ക് വരുന്നു.

ഇത് തികട്ടി വരുന്നതിന് കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വയറിന്റെ അസ്വസ്ഥത മാത്രമല്ല, ഉറക്കക്കുറവും മനം പിരട്ടലും മലബന്ധവുമെല്ലാം ഉണ്ടാകുന്നു.

​ബോഡി ടെംപറേച്ചര്‍ ​

ഭക്ഷണം കഴിഞ്ഞയുടന്‍ കിടക്കുന്നത് ബോഡി ടെംപറേച്ചര്‍ വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കുന്നു. ഇത് ശരീരത്തിനും ഉറക്കത്തിനും അസ്വസ്ഥതകളുണ്ടാക്കുന്നു. ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ റിഥംസില്‍ പ്രസിദ്ധീകരിച്ച ഒരു പത്രക്കുറിപ്പില്‍ കാര്‍ബോഹൈഡ്രേറ്റ് രാത്രി കഴിയ്ക്കുന്നവരില്‍ കൂടുതല്‍ താപനില വര്‍ദ്ധിയ്ക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

ഇതിന് കാരണം ഭക്ഷണം കഴിഞ്ഞുടന്‍ കിടക്കുമ്പോളും കാര്‍ബോഹൈഡ്രേറ്റ് കഴിയ്ക്കുമ്പോഴും ദഹനം നടക്കാന്‍ ദഹന വ്യവസ്ഥ കൂടുതല്‍ പ്രവര്‍ത്തിയ്ക്കുന്നതിനാലാണ് ശരീരത്തിന്റെ ചൂട് കൂടുന്നത്.
 

തടിയും വയറും​

തടിയും വയറും വര്‍ദ്ധിയ്ക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം കൂടിയാണ് ഇത്. ദഹനം ശരിയാകാത്തത് ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിയ്ക്കുന്ന ഒന്ന് കൂടിയാണ്. ഇത് കൊഴുപ്പ് കത്തിച്ചു കളയുന്ന പ്രക്രിയയെ ദോഷകരമായി ബാധിയ്ക്കുന്നു.

മാത്രമല്ല, ഭക്ഷണം കഴിച്ചയുടന്‍ കിടക്കുന്നത് ശരീരത്തിലെ സിര്‍കാഡിയന്‍ റിഥത്തെ ബാധിയ്ക്കുന്ന ഒന്ന് കൂടിയാണ്. അതായത് ശരീരത്തിന്റെ ക്ലോക്ക് എന്നു പറയാം. ഇത് ആകെയുള്ള ശാരീരിക ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്ന് കൂടിയാണ്. അസ്വസ്ഥത, ചര്‍മത്തിന് പ്രശ്‌നം, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുന്നു.