വീട്ടിലെ ചെടികളുടെ ഇലകൾ തവിട്ട് നിറമാകുന്നുണ്ടോ?: കാരണം ഇതാകാം, പരിഹാരമുണ്ട്
വെയിലത്ത് ചെടികളുടെ ഇലകൾ തവിട്ട് നിറമാകുന്നത് കണ്ടിട്ടില്ലേ. വെയിലിന്റെ കാഠിന്യവും സൂര്യപ്രകാശം നേരിട്ടേൽക്കുന്നതുമാണ് ഇതിന് പ്രധാനകാരണം. ചൂടിൽ നിന്ന് നിങ്ങളുടെ ചെടികളെ രക്ഷിക്കാൻ ആറ് ലളിതമായ വഴികൾ ഇതാ.
ചെടി നനയ്ക്കൽ
നിങ്ങളുടെ ചെടികൾ ശരിയായി നനയ്ക്കുന്നത് വളരെ പ്രധാനമാണ്. ചൂടുള്ള സമയത്ത്, അതിരാവിലെയോ വൈകുന്നേരമോ നനയ്ക്കുക. ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. മണ്ണ് ഈർപ്പമുള്ളതാണെന്നും എന്നാൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്നും ഉറപ്പാക്കുക.
പുതയിടുക
പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും വേരുകളെ തണുപ്പിക്കാനും സഹായിക്കും. വൈക്കോൽ, ഇലകൾ അല്ലെങ്കിൽ അറക്കപ്പൊടിയോ പോലുള്ള ജൈവ ചവറുകൾ ഉപയോഗിക്കുക. ചൂടിൽ നിന്ന് സംരക്ഷിക്കാൻ ചെടികളുടെ ചുവട്ടിൽ ഇത് നിരത്തുക.
തണൽ
ചൂടുകാലത്ത് നേരിട്ടുള്ള സൂര്യപ്രകാശം ചെടികൾക്ക് കഠിനമായേക്കാം. അതുകൊണ്ട് വേനൽക്കാലത്ത് അവയെ തണലിലേക്ക് മാറ്റുകയോ തണൽ തുണികളോ പഴയ ബെഡ്ഷീറ്റുകളോ ഉപയോഗിക്കുക. ഇത് ഇലയിലെ പൊള്ളലും സൂര്യാഘാതവും കുറയ്ക്കാൻ സഹായിക്കും.
മിസ്റ്റിംഗ്
നിങ്ങളുടെ ചെടികൾ മിസ്റ്റ് ചെയ്യുന്നത് അല്ലെങ്കിൽ സ്്രേപ ചെയ്യുന്നത് അവയെ തണുപ്പിക്കാൻ സഹായിക്കും. ഇലകളിൽ മാത്രം നേരിയ നനവ് കൊടുക്കാൻ ഒരു സ്പ്രേ ബോട്ടിൽ ഉപയോഗിക്കുക. അതിരാവിലെയോ ഉച്ചകഴിഞ്ഞോ ഇത് ചെയ്യുക.
പ്രൂണിംഗ്
പഴുത്തതോ കേടായതോ ആയ ഇലകളും ശാഖകളും നീക്കം ചെയ്യുക. ഇത് ചെടിയെ ആരോഗ്യകരമായ വളർച്ചയ്ക്കായി ഊർജം വിനിയോഗിക്കാൻ സഹായിക്കുന്നു. പ്രൂണിംഗ് വായുസഞ്ചാരം മെച്ചപ്പെടുത്തുന്നു, ഇത് ചൂട് സമ്മർദ്ദം കുറയ്ക്കും.