പച്ചക്കായ ഇങ്ങനെ സിംപിളായി തയാറാക്കാം; രുചിയിൽ

  1. Home
  2. Lifestyle

പച്ചക്കായ ഇങ്ങനെ സിംപിളായി തയാറാക്കാം; രുചിയിൽ

KAYA


ഉള്ളി ചതച്ചുചേർത്ത അടിപൊളി കായമെഴുക്കുപരട്ടി തയാറാക്കാം. വളരെ സിംപിളായി. 

ചേരുവകൾ
പച്ച കായ - 1-1/2 കപ്പ് അരിഞ്ഞത്
വെള്ളം - 1/4 കപ്പ്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ചതച്ച മുളക് - 1 ടീസ്പൂണ്
ചെറിയ ഉള്ളി - 10 മുതൽ 15 എണ്ണം വരെ 
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ അരിഞ്ഞ പച്ച കായ, കറിവേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ്,  എന്നിവ ചേർത്ത് ഒന്നോ രണ്ടോ തവണ വിസിൽ വരുന്നത് ഉയർന്ന തീയിൽ വേവിക്കുക... ( കായയുടെ തരം അനുസരിച്ച് വേകുന്ന സമയത്തിൽ വ്യത്യാസം വരും) ഉള്ളി ചതയ്ക്കുക. (നിങ്ങൾ മിക്‌സിയിൽ ചതയ്ക്കുകയാണെങ്കിൽ ഒരു തവണ പൾസ് ബട്ടൺ അമർത്തുക. ഉള്ളി അരഞ്ഞ് പോകരുത് )ഒരു പാനിൽ വെളിച്ചെണ്ണ ചേർക്കുക. ചൂടുള്ള എണ്ണയിലേക്ക് കറിവേപ്പിലയും ചതച്ച ഉളളിയും ചേർക്കുക. ഉള്ളി ചെറുതായി വാടുന്നതുവരെ വഴറ്റാം. ഇതിലേക്ക് വറ്റൽ മുളക് ചതച്ചത് ചേർത്ത് നന്നായി ഇളക്കാം. ഉപ്പും ചേർക്കണം. ഇനി വേവിച്ച കായ ചേർത്ത് നന്നായി മൊരിയുന്നതുവരെ ചെറിയ തീയിൽ വഴറ്റുക. രുചികരവും എരിവുള്ളതുമായ സൈഡ് ഡിഷ് തയാറാണ്. മുളകിന്റെ അളവ് നിങ്ങളുടെ എരിവിന് അനുസരിച്ച് ചേർക്കാം.