സിംഗിൾ പേരെന്റിങ്, വെല്ലുവിളികൾ നിറഞ്ഞത്; മറികടക്കാൻ ഇതാ ചില കാര്യങ്ങൾ

  1. Home
  2. Lifestyle

സിംഗിൾ പേരെന്റിങ്, വെല്ലുവിളികൾ നിറഞ്ഞത്; മറികടക്കാൻ ഇതാ ചില കാര്യങ്ങൾ

single


ഒറ്റയ്ക്കുള്ള ഒരു ജീവിതം ആരും സ്വയം ആഗ്രഹിച്ചുകൊണ്ടു തിരഞ്ഞെടുക്കുന്ന ഒന്നല്ല. പലപ്പോഴും അപ്രതീക്ഷിതമായും, അനിശ്ചിതത്വമായും വന്നുചേരുന്നതും വിധി നമുക്കായി കാത്തുവച്ചിരിക്കുന്ന തീരുമാനങ്ങളാകാം അത്. ദാമ്പത്യ ബന്ധങ്ങളിൽ ഉണ്ടാകുന്ന അപാകതകളും സ്വരച്ചേർച്ചകളും അപ്രതീക്ഷിതമായി കടന്നു വരുന്ന പങ്കാളിയുടെ വിയോഗവും ഒക്കെ ഇത്തരമൊരു അവസ്ഥയിലേക്ക് ഒരാളെ കൊണ്ടെത്തിക്കുന്നു. അതിനെ നേരിട്ട് കഴിഞ്ഞാലും പിന്നീട് മുന്നോട്ടുള്ള ജീവതം അവരെ എകാകിയായ ഒരു രക്ഷകർത്താവിൻ്റെ വേഷമണിയിക്കും. കുട്ടികളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തന്നെ അവർ ചെയ്യേണ്ടതുണ്ട് എന്നതിനാൽ ജീവിതം അവർക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറുന്നു. ഏതെങ്കിലും കാരണത്താൽ ജീവിതത്തിൽ ഒറ്റപ്പെട്ട രക്ഷിതാവായി ജീവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ ചില ഞങ്ങളുടെ കയ്യിൽ ചില കാര്യങ്ങളുണ്ട്.

ഒറ്റപ്പെട്ട ഒരു രക്ഷാകർതൃത്വ ജീവിതം നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകളും വെല്ലുവിളികളും സമ്മാനിക്കുകയും വ്യക്തിജീവിതത്തിലെ ഊർജ്ജവും, ആത്മവിശ്വാസവും, സന്തോഷവുമൊക്കെ കവർന്നെടുക്കുകയും ചെയ്യുന്നതാണ്. ഏകാകിയായി ജീവിക്കുന്ന ഭാര്യയോ ഭർത്താവോ ആരാണെങ്കിൽ തന്നെയും അവരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങളെ അവർ നേരിടേണ്ടി വരും. വരുമാനത്തിൽ കുറവുണ്ടാകുക, വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ജീവിതശൈലി, കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ജോലിഭാരം എന്നിവയെല്ലാം കടമ്പയായി മുന്നിൽ നിൽക്കുന്നു. ഒറ്റപ്പെട്ട് ജീവിക്കുന്ന ഏതൊരു രക്ഷകർത്താവിനും ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും നമുക്കിവിടെ കണ്ടെത്താം.

സിംഗിൾ പേരന്റ് ആയ ഒരു രക്ഷിതാവാണ് നിങ്ങളെങ്കിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും ധാരാളമുണ്ടാകും. ഇതിനെ തരണം ചെയ്തു മുന്നോട്ടു പോകാൻ ചില മാർഗ്ഗങ്ങൾ

നിങ്ങൾ അനുഭവിക്കുന്ന ഏകാന്തത

ഏകയായി കുട്ടികളോടൊപ്പം ജീവിതം നയിക്കുന്ന ഒരാൾ, അത് അമ്മയായാലും അച്ഛനായാലും നേരിടേണ്ടി വരുന്ന ഏറ്റവും ആദ്യത്തെ പ്രശ്നം ഏകാന്തത തന്നെയാണ്. കുടുംബത്തിൽ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ ഒന്ന് ചാഞ്ഞു നിൽക്കാനുള്ള ഒരു തോൾ തരാൻ പങ്കാളി കൂടെയില്ല എന്നറിയുന്നത് നമ്മുടെ ജീവിതത്തെ അപ്പാടെ തളർത്തിക്കളയും. കാരണം ഒരിക്കൽ നിങ്ങളുടെ പങ്കാളി ആയിരുന്ന ആൾ നിങ്ങളുടെ ജീവിതത്തിൽ നൽകിയ ഒരു പൂർണ്ണതയുണ്ട്. അതിപ്പോൾ ഒരു നഷ്ടമായി മുന്നിൽ നിൽക്കുന്നു. മറുവശത്ത് പുതിയൊരു സാഹചര്യത്തിൽ കുട്ടികളോടൊപ്പം ഒറ്റപ്പെട്ട് എകയായി ജീവിക്കേണ്ടി വരുന്നത് ജീവിതത്തിലെ ഏറ്റവും വൈകാരികമായ ഒരു ഘട്ടമായി മാറുന്നു.

നിങ്ങൾക്ക് ചുറ്റും അപ്പോൾ നിഴലിക്കുന്നത് ശൂന്യതയും നിശ്ചലതയും ഒക്കെ ആയിരിക്കും. ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ അടുത്തേക്ക് ഓടിയെത്തിരുന്നതും അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുവുകയും വിശേഷങ്ങൾ പങ്കിടുകയും ഒക്കെ ചെയ്തിരുന്ന നല്ല നിമിഷങ്ങൾ ഇനിയില്ല എന്ന യാഥാർഥ്യവും ഓർമ്മകളുടെ നഷ്ടബോധവും നിങ്ങളെ ഏകാന്തതയുടെ മൂർദ്ധനീയാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു.

കുട്ടികളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചുകൊണ്ട് സ്വയം കണ്ടെത്തുന്നതിന് ഇടം നൽകുക. നിങ്ങളുടെ ഉള്ളിൽ ഉടലെടുക്കുന്ന നെഗറ്റീവ് ചിന്തകളെ വഴിതിരിച്ചുവിട്ടുകൊണ്ട് കൂടുതൽ ഉൽ‌പാദനപരമായ കാര്യങ്ങൾക്കായി നിങ്ങളുടെ ഊർജ്ജം റീഡയറക്‌റ്റ് ചെയ്യുക. കുട്ടികൾ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ അവരോടൊപ്പം തന്നെ കൂടുതൽ സമയം ചെലവഴിക്കുക. അവരുടെ വൈകാരിക ആവശ്യങ്ങൾക്ക് പിന്തുണയായി നിങ്ങൾ അല്ലാതെ മറ്റാരുമില്ല എന്ന വസ്തുത തിരിച്ചറിയുക. കുട്ടികളില്ലാത്തവർ പങ്കാളിയെ ഓർത്ത് സഹതപിക്കുന്നതിനു പകരം സാമൂഹികവൽക്കരണ പ്രവർത്തനങ്ങൾ പോലുള്ളതിൽ ശ്രദ്ധിക്കാനും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമൊക്കെ ശ്രമിക്കണം.

കുട്ടികളുടെ പ്രശ്നങ്ങൾ

കുട്ടികളെ നല്ല അച്ചടക്കത്തിലും ധാർമ്മിക ബോധത്തിലും വളർത്തിക്കൊണ്ടുവരിക എന്നതാണ് ഒരു രക്ഷകർതൃ ബന്ധത്തിൻ്റെ അടിസ്ഥാന തത്വം. എന്നാൽ സിംഗിൾ പാരന്റിംഗ് എന്ന അവസ്ഥ ഒരാളുടെ ജീവിതത്തിൽ ഇതിനെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായി മാറ്റുന്നു. കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നത് പങ്കാളികളിൽ ഒരാൾ ഒറ്റയ്ക്ക് മാത്രമായി മാറുമ്പോൾ അത് ഏറ്റവും ബുദ്ധിമുട്ടേറിയതായി പരിണമിക്കും. പലപ്പോഴും കുട്ടികളിൽ ഉണ്ടാകുന്ന വൈകാരിക സമ്മർദ്ദവും അച്ചടക്കമില്ലായ്മയും ഒക്കെ നമുക്ക് ഇവർക്ക് മാത്രമായി നിയന്ത്രിക്കാൻ കഴിയാത്തതായി മാറുന്നു.

ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാത്ത പക്ഷം കുട്ടികളിൽ ധിക്കാരപരമായ പെരുമാറ്റ രീതികൾ വികസിച്ചേക്കാം. ഇത്തരം സന്ദർഭങ്ങൾ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു രക്ഷകർത്താവിന് വൈകാരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. പ്രത്യേകിച്ചും ഒരു അമ്മയുടെ സ്ഥാനത്ത് നിന്നും പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ വരുമ്പോൾ, അല്ലെങ്കിൽ ഒരു അച്ഛൻറെ സ്ഥാനത്തുനിന്നും തിരിച്ചറിയേണ്ട ജീവിതപാഠങ്ങളെ ചൂണ്ടിക്കാണിച്ചു കൊടുക്കാൻ കഴിയാതെ വരുമ്പോഴെല്ലാം ഇത് നിങ്ങൾക്ക് വിഷമതകൾ മാത്രം നൽകുന്നതായി മാറുന്നു. നിങ്ങൾ ഒരാളുടെ മാത്രം ആശയവിനിമയത്തിലൂടെ അവരെ നേർവഴിക്ക് നയിക്കാൻ കഴിയുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ ഇത് നിങ്ങളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നതായി മാറുന്നു.

കുട്ടികളുടെ അച്ചടക്ക കാര്യങ്ങൾ

വിവാഹമോചനം മൂലം വേർപിരിഞ്ഞവരാണ് നിങ്ങൾ പങ്കാളികൾ എങ്കിൽ കുട്ടികളുടെ കാര്യത്തിൽ അതിരുകൾ നിശ്ചയിച്ച് അച്ചടക്കവും സഹ-രക്ഷാകർതൃത്വവും കൈകാര്യം ചെയ്യുന്നതിൻ്റെ പ്രാധാന്യതയെ അംഗീകരിക്കണം. ശരിയായ ധാർമ്മിക ബോധം കുട്ടികൾക്ക് പകർന്നു നൽകുന്നതിൽ പരാജയപ്പെടാതിരിക്കാനായി നിങ്ങളുടെ മുൻപങ്കാളിയുമായി ഇടയ്ക്കെല്ലാം ആശയവിനിമയം നടത്തുക. കുട്ടികളുടെ കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുക.

ഇതിനു വിപരീതമായി നിങ്ങളുടെ ഇണയുടെ മരണം മൂലമാണ് നിങ്ങൾക്ക് ഒറ്റയായ രക്ഷകർത്താവിൻ്റെ വേഷം അണിയേണ്ടി വന്നതെങ്കിൽ നിങ്ങളുടെ തോളിൽ അധിക ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കും. രക്ഷകർത്താവായി അവർക്ക് നിങ്ങൾ മാത്രമേ ഉള്ളൂ എന്ന വെല്ലുവിളി ഒരിക്കലും നിങ്ങളെ തളർത്താൻ അനുവദിക്കരുത്. ജീവിതപങ്കാളിയുടെ അഭാവത്തിൽ നിങ്ങൾക്ക് സഹായം തേടി ചെല്ലാനും ഒരു കുട്ടിയുടെ കാര്യത്തിൽ അധികാരമുള്ള വ്യക്തികളായി പ്രവർത്തിക്കാനുമെല്ലാം നിങ്ങളുടെ കുടുംബത്തെയും ഉത്തമ സുഹൃത്തുക്കളെയും ഉൾപ്പെടുത്താൻ കഴിയും. എങ്കിൽത്തന്നെയും ഈയൊരു രീതി ഫലപ്രദമാകണമെങ്കിൽ കുട്ടികൾക്ക് ഇവരുമായി അടുത്ത സ്നേഹബന്ധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

കുട്ടികളിലെ വൈകാരിക അസ്ഥിരതയെയും വിവേചനരഹിതമായി അവരിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെയുമെല്ലാം നേരിടാൻ ഇത്തരം രക്ഷകർത്താക്കൾക്ക് റിലേഷൻഷിപ്പ് കൗൺസിലർമാരുടേയും സൈക്കോളജിസ്റ്റുകളുകളുടേയും സഹായവും തേടാവുന്നതാണ്.

ആത്മാഭിമാനവും സാമൂഹിക ന്യായവിധികളും

സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന മാതാപിതാക്കൾ നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്‌നം സാമൂഹികപരമായ ന്യായവിധികളുടെ ഭാരം വഹിക്കുക എന്നതാണ്. ഒറ്റയ്ക്ക് ജീവിക്കേണ്ടിവരുന്ന ഒരു രക്ഷകർത്താവിന് ആവശ്യമായ പിന്തുണ നൽകുന്നതിനു പകരം സമൂഹം അവരെ അകറ്റി നിർത്തുകയും മറ്റൊരു രീതിയിൽ നോക്കിക്കാണുകയും ചെയ്യുന്നു. ഇതവരെ കൂടുതൽ വിഷമതകളിലേക്ക് തള്ളിവിടുന്നു. പിന്തുണയ്ക്കാതെ കുറ്റം പറയുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരെ കൂടുതൽ ബുദ്ധിമുട്ടിലാഴ്ത്തുകയും ആത്മാഭിമാനവും ആത്മവിശ്വാസവും കവർന്നെടുക്കുകയും ചെയ്യുന്നു.

നിങ്ങളിൽ വിശ്വസിക്കുകയും നിങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ മുൻവിധിയൊന്നും കൂടാതെ നിങ്ങളെ മനസ്സിലാക്കുകയും, സഹായിക്കുകയും ചെയ്യുന്ന ആളുകളുമായി അടുത്ത് നിൽക്കുക. നഷ്ടപ്പെട്ട സ്വയം-മൂല്യബോധം വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഒറ്റയ്ക്കുള്ള രക്ഷാകർതൃ ജീവിതം ഏറ്റവും കഠിനമായ ഒരു പരീക്ഷണമാണെന്നും അതിൽ വിജയിക്കണമെങ്കിൽ നിങ്ങളുടെ ആത്മവിശ്വാസം കൈവിടാതെ കാത്തുസൂക്ഷിക്കണമെന്നും എപ്പോഴും മനസ്സിൽ സൂക്ഷിക്കുക. ആത്മവിശ്വാസം വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സ്വന്തം കഴിവിൽ സംശയിക്കാതെ മുന്നോട്ടുപോവുകയും വേണം.

കുറ്റബോധം

പെട്ടെന്നുണ്ടായ വിവാഹമോചനത്തിനു ശേഷം അവിവാഹിതരായ മാതാപിതാക്കൾ കുറ്റബോധത്തിൻ്റെ നീർച്ചുഴിയിൽ വീണ് പോകുന്നത് സാധാരണമാണ്. ഒറ്റപ്പെട്ടുപോയി എന്നുള്ള ബോധ്യവും കുട്ടിയെ പങ്കാളിയിൽ നിന്ന് വേർപെടുത്തിയതിലെ കുറ്റബോധവുമെല്ലാം അവരുടെ മനസ്സിൽ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നു.

ഒരുപക്ഷേ എന്റെ പങ്കാളിയോട് എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞിരുന്നെങ്കിലോ? കുട്ടികൾക്ക് തിരിച്ചറിവുള്ള പ്രായമാകുമ്പോൾ അവർ ഞാൻ ചെയ്തത് തെറ്റാണെന്ന് കരുതുമോ? വേർപിരിയലിനു ശേഷം എനിക്കെങ്ങനെ എൻ്റെ സുഹൃത്തുക്കളെ നഷ്ടപ്പെട്ടു? എന്നിങ്ങനെ ഉത്തരം ലഭിക്കാത്ത തോന്നലുകളെല്ലാം നിങ്ങളുടെ നിരപരാധിത്വത്തെ കവർന്നെടുക്കുകയും രക്ഷകർതൃ ബന്ധത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുകയും അത് നിയന്ത്രിച്ചു നിർത്താനാകാത്ത വിധം മോശപ്പെട്ടതാക്കി മാറ്റുകയും ചെയ്യുന്നു.

അവിവാഹിതരായി മാറിയ നിങ്ങൾ പഴയ തെറ്റുകളിലും സ്വയം കുറ്റപ്പെടുത്തലിലും വേരൂന്നി ഇരിക്കുന്നത് ആരോഗ്യകരമല്ല. സാഹചര്യത്തെ അംഗീകരിച്ച് താൻ ശരിയായ തീരുമാനമെടുത്തുവെന്ന ഉറപ്പുണ്ടായിരിക്കുക. മുന്നോട്ട് പോകാനുള്ള സാഹചര്യത്തിന്റെ പോസിറ്റീവ് വശങ്ങൾ നോക്കുക. ഏതു രീതിയിലും കുട്ടികളെ നേർവഴിക്ക് നയിക്കുകയും നന്നായി വളർത്തിക്കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട് എന്ന കടമയും ഉറച്ച ബോധ്യവും മുന്നിൽ കാണുക.

​സാമ്പത്തിക ഭാരം

സിംഗിൾ പേരന്റായ ഒരാൾ നേരിടേണ്ടിവരുന്ന ഏറ്റവും പ്രധാന പ്രശ്നം സാമ്പത്തിക ഭാരം തന്നെ ആയിരിക്കും. ധനകാര്യവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഓരോ ആവശ്യകതകളും നിറവേറ്റുന്നതിലും ഒരു കുടുംബം നന്നായി നടത്തിക്കൊണ്ട് പോകുന്നതിലും ഓരോ പങ്കാളിക്കും പ്രത്യേകം പങ്കുണ്ട് എന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല. നിങ്ങളുടെ ഒരാളുടെ മാത്രം കാര്യമാണെങ്കിൽ ധനകാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് നിങ്ങൾ ധാരണയുണ്ടാകുമായിരുന്നു. എന്നാൽ കുട്ടികളുടെ കാര്യം കൂടി മുന്നിൽ വരുമ്പോൾ കാര്യങ്ങൾ കൂടുതൽ ദുർഘടമായി മാറുന്നു. സാമ്പത്തികപരമായ ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ജീവിക്കുന്ന മാതാപിതാക്കളുടെ ജീവിതത്തിൽ ഏറ്റവും നിരാശാജനകമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.

​ഇങ്ങനെ ശീലിച്ച് നോക്കൂ

നിങ്ങളുടെ സാമ്പത്തിക ആവശ്യകതകൾ നിറവേറ്റുന്നതിനായി കൂടുതൽ മണിക്കൂർ നിങ്ങൾ ജോലിയിൽ ചെലവഴിക്കണം. കുട്ടികളുണ്ടെങ്കിൽ, അവരോടൊപ്പമിരുന്ന് ജീവിതത്തിലെ ചില ആഢംബരങ്ങൾ എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നതിനെക്കുറിച്ച് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. പണം ചിലവഴിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുക. അവർക്ക് നിങ്ങളുടെ സാന്നിധ്യം ആവശ്യമാണ് ശ്രമിക്കുന്ന സമയം കൂടെ ഉണ്ടായിരിക്കണം. നിങ്ങളെ സഹായിക്കാൻ നിങ്ങൾ മാത്രമേ ഉള്ളൂ എന്ന വസ്തുത തിരിച്ചറിഞ്ഞ് രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങളുടെ സാഹചര്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയുകയും അതനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നത് നിങ്ങൾക്കും കുട്ടികൾക്കും നല്ലതാണ്.

ജീവിതത്തിൽ ഒറ്റയ്ക്കായി പോയ ശേഷവും പ്രതീക്ഷ കൈവിടാതെ നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു നല്ല രക്ഷകർത്താവായി ജീവിക്കുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. അതിനെ ഒരു പ്രക്ഷുബ്ധ അനുഭവമായിക്കണ്ട് ജീവിതത്തിൽ തളർന്നു പോയാൽ ജീവതത്തെ ഒരിക്കലും മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കില്ല. നിരന്തരമായ പരിശ്രമത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയുമെല്ലാം ജീവിതത്തെ ഒഴുക്കിനെതിരേ നീന്താനുള്ള ഒരു തോണിയാക്കി മാറ്റയെടുക്കുക.