സ്മാർട്ട് വാച്ച് അത്ര ‘സ്മാർട്ട്’ അല്ല; ആരോഗ്യം അപകടത്തിലായേക്കാം: ഇവ അറിയാം

  1. Home
  2. Lifestyle

സ്മാർട്ട് വാച്ച് അത്ര ‘സ്മാർട്ട്’ അല്ല; ആരോഗ്യം അപകടത്തിലായേക്കാം: ഇവ അറിയാം

smart watch


ർട്ട് വാച്ച് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പല ബ്രാൻഡുകളിൽ ഇറങ്ങുന്ന സ്മാർട്ട് വാച്ചുകൾ ഒരുപാട് ഫീച്ചറുകൾ ഉപഭാക്താക്കൾക്ക് നൽകുന്നുണ്ട്. ഉറക്കം, വ്യായാമം, ഹൃദയമിടിപ്പ്, ബി പി, സ്റ്റെപ് കൌണ്ട്, ഓക്സിജൻ ലെവൽ അങ്ങനെ നീളും ഫീച്ചറുകൾ. പ്രായഭേദമന്യേ ഈ സ്മാർട്ട് വാച്ചിൽ ആകൃഷ്ടരായി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ആളുകൾ ഇത് അറിയാതെ പോകരുത്. സ്മാർട്ട് വാച്ചിന്റെ ഉപയോഗം ആളുകളിൽ ആരോഗ്യപരമായി ദോഷം ചെയ്യുന്നുണ്ടെന്ന് പഠന റിപ്പോർട്ട്.

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് സ്മാർട്ട് വാച്ചുകൾ കാണിക്കുന്ന ആരോഗ്യപരമായ ഡാറ്റകൾ തെറ്റാണെന്നാണ്. അതായത് സ്മാർട്ട് വാച്ചുകളിൽ കാണിക്കുന്ന ഉറക്കം, വ്യായാമം, ഹൃദയമിടിപ്പ്, ബി പി, സ്റ്റെപ് കൌണ്ട്, ഓക്സിജൻ ലെവൽ എന്നിങ്ങനെ കാണിക്കുന്ന എല്ലാ ഡാറ്റകളും തെറ്റാണ്.

സ്മാർട്ട് വാച്ചുകളിൽ കാണിക്കുന്ന ഹൃദയമിടിപ്പ് നില മൂന്ന് ശതമാനത്തോളം തെറ്റായാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കലോറി റേറ്റുകൾ കാണിക്കുന്നതിലും വലിയ വ്യത്യാസം ഉണ്ട്. 15 മുതൽ 21 ശതമാനം വരെയാണ് വ്യത്യാസം.ഇത്തരം വാച്ചുകളുടെ സഹായത്തോടെ ഉറക്കം അളക്കുന്നതിലും ഉണ്ട് 10 ശതമാനത്തോളം പിഴവ്. അത്കൊണ്ട് തന്നെ സ്മാർട്ട് വാച്ചുകൾ പൂർണമായും വിശ്വസിക്കരുത്.