ഊണിന് പടവലങ്ങയുണ്ടോ നിലക്കടലയോ ചേർത്ത് തോരൻ; കിടിലൻ ടേസ്റ്റിൽ തയാറാക്കാം

  1. Home
  2. Lifestyle

ഊണിന് പടവലങ്ങയുണ്ടോ നിലക്കടലയോ ചേർത്ത് തോരൻ; കിടിലൻ ടേസ്റ്റിൽ തയാറാക്കാം

snake-gourd


കിടിലൻ ടേസ്റ്റിൽ പടവലങ്ങ തോരൻ നിലക്കടല മിക്സ് ചെയ്ത് തയാറാക്കി നോക്കൂ. 

ചേരുവകൾ
പടവലങ്ങ - 1/2 കിലോ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ - 1 ടീസ്പൂൺ
കറിവേപ്പില - അല്പം
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്

വറുക്കുന്നതിന് വേണ്ടി
നിലക്കടല - 1/2 കപ്പ്
ചെറുപയർ - 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
കുരുമുളക് - 1/2 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
ചുവന്ന മുളക്- 2 എണ്ണം
വെളുത്തുള്ളി - 4 അല്ലി
തേങ്ങ - ആവശ്യത്തിന്

തയാറാക്കുന്ന വിധം
പടവലങ്ങ ചെറുതായി മുറിച്ച് കല്ലുപ്പ് മിക്സ് ചെയ്ത് കഴുകി വൃത്തിയാക്കി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെക്കുക, ശേഷം കടല, ചെറുപയർ, ഉലുവ എന്നിവ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാവുന്നത് വരെ വറുത്തെടുക്കുക

ശേഷം അതിലേക്ക് കുരുമുളക്, ജീരകം, മുളക്, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് നല്ല മണം വരുന്നതു വരെ വഴറ്റി തണുപ്പിച്ചെടുക്കുക. ശേഷം ഇവയെല്ലാം മിക്സിയിൽ ഇട്ട് പൊടിച്ച് മാറ്റി വയ്ക്കുക.

അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ച് അതിൽ 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, കടുക്, ഉലുവ, കറിവേപ്പില എന്നിവ നല്ലതുപോലെ മിക്സ് ചെയ്യുക. അതിന് ശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പടവലങ്ങ ചേർത്ത് പാകത്തിന് ഉപ്പ് വിതറി മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കാവുന്നതാണ്. ശേഷം മൂടി തുറന്ന് വറുത്ത് പൊടിച്ച ചേരുവകൾ എല്ലാം ചേർത്ത് 2 മിനിറ്റ് നന്നായി ഇളക്കി മാറ്റിയാൽ മതി