സോപ്പ് കൊതുകിനെ ആകര്‍ഷിയ്ക്കുന്നു; പഠന റിപ്പോര്‍ട്ട്

  1. Home
  2. Lifestyle

സോപ്പ് കൊതുകിനെ ആകര്‍ഷിയ്ക്കുന്നു; പഠന റിപ്പോര്‍ട്ട്

soap-attracts-mosquitos


സോപ്പ് നമ്മുടെയെല്ലാം നിത്യോപയോഗ വസ്തുക്കളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന്റെ വൃത്തി ഉറപ്പു വരുത്താന്‍, സുഗന്ധമുണ്ടാകാന്‍ നാം ഉപയോഗിയ്ക്കുന്ന ഒന്ന്. പലതരത്തിലുള്ള, പല വര്‍ണത്തിലും സുഗന്ധത്തിലും ഫ്‌ളേവറിലുമുള്ള സോപ്പുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ചര്‍മത്തിന് തിളക്കം, നിറം എന്നിവയെല്ലാം ഉറപ്പ് പറഞ്ഞ് വരുന്ന സോപ്പുകളും ഇന്ന് ലഭ്യമാണ്. സോപ്പുപയോഗിച്ച് കുളിയ്ക്കുകയെന്നത് പൊതുവായി നാമെല്ലാവരും അവലംബിയ്ക്കുന്ന രീതിയും.

​കൊതുകിന്റെ കാര്യം​

സോപ്പിന്റെ കാര്യം പറയുമ്പോള്‍ കൊതുകിന്റെ കാര്യം കൂടി ഇവിടെ പറയണം. എന്ത് ബന്ധമെന്നാകും. സോപ്പ് ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും കൊതുകിന്റെ കടി ആര്‍ക്കും താല്‍പര്യമുണ്ടാകില്ല. പല തരം രോഗവാഹകര്‍ കൂടിയാണ് കൊതുക്.

വിയര്‍പ്പിന്റെ ഗന്ധം കൊതുകിനെ ആകര്‍ഷിയ്ക്കും എന്ന് പറയാറുണ്ട്. അപ്പോള്‍ സോപ്പ് തേച്ച് ഈ ഗന്ധം കളയുകയെന്നതാണ് പരിഹാരം. എന്നാല്‍ സോപ്പിന്റെ ഗന്ധം കൊതുകിനെ ആകര്‍ഷിയ്ക്കുന്നുവെന്ന് അടുത്തിടെ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് വെര്‍ജീനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്ലെമന്റ് വിനേഗര്‍ എന്നയാളുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യമാണ്.
 

ചില പ്രത്യേക ഫ്‌ളേവറുകളും​

 

ചില പ്രത്യേക ഫ്‌ളേവറുകളും ബ്രാന്റുകളുമുള്ള സോപ്പുകളാണ് കൊതുകിനെ ആകര്‍ഷിയ്ക്കുന്നത്. പ്രത്യേകിച്ചും ഫ്രൂട്‌സിന്റേയും പൂക്കളുടേയും ഗന്ധമുള്ള സോപ്പുകള്‍. സസ്യങ്ങളില്‍ നിന്നാണ് തങ്ങളുടെ ശരീരത്തിന് വേണ്ട ഷുഗര്‍ കൊതുകുകള്‍ ശേഖരിയ്ക്കുന്നത്.

ഇതായിരിയ്ക്കാം, ഇത്തരം ഗന്ധമുളള സോപ്പുകള്‍ ഉപയോഗിച്ചാല്‍ കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിയ്ക്കപ്പെടാന്‍ സാധ്യതയെന്ന് ക്ലെമന്റ് വിശദീകരിയ്ക്കുന്നു.
 

​നാളികേര ഗന്ധമുള്ള സോപ്പ് ​

എന്നാല്‍ ഇത് സോപ്പിന്റെ ഗന്ധം അടിസ്ഥാനപ്പെടുത്തി പൂര്‍ണമായും വിശദീകരിയ്ക്കാന്‍ സാധിയ്ക്കില്ല. കാരണം ചില പ്രത്യേക തരം ആളുകള്‍ ഇത്തരം സോപ്പുകള്‍ ഉപയോഗിച്ചാല്‍ കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിയ്ക്കപ്പെടുന്നതായും ഇതേ സോപ്പ് മറ്റ് ചിലര്‍ ഉപയോഗിച്ചാല്‍ അത്ര പ്രശ്‌നം വരുന്നില്ലെന്ന് കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകളുടെ ശരീര ഗന്ധം കൂടി ഇതില്‍ അടിസ്ഥാനമായി വരുന്നു.

നാളികേര ഗന്ധമുള്ള സോപ്പ് കൊതുകുകളെ ആകര്‍ഷിയ്ക്കുന്നില്ലെങ്കിലും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
 

​ബ്രാന്റ് സോപ്പുകള്‍​

പരീക്ഷണത്തിന് ഉപയോഗിച്ച ബ്രാന്റ് സോപ്പുകള്‍ കൊണ്ട് കഴുകിയ വസ്ത്രങ്ങള്‍ ധരിച്ചാണ് പരീക്ഷണത്തില്‍ ഇവര്‍ പങ്കെടുത്തത്. ഡയല്‍, ഡോവ്, നേറ്റീവ്, സിംപിള്‍ ട്രൂത്ത് എന്നീ ബ്രാന്റ് സോപ്പുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. പെണ്‍കൊതുകുകള്‍ മാത്രമാണ് രക്തം കുടിയ്ക്കുകയെന്നതിനാല്‍ സോപ്പുപയോഗിച്ചുള്ള ഈ പരീക്ഷണത്തില്‍ പെണ്‍കൊതുകുകളാണ് സോപ്പുകളുടെ ഗന്ധമുള്ള വസ്ത്രങ്ങള്‍ ധരിച്ചവരെ കടിയ്ക്കാന്‍ വന്നതും.

കൊതുക് നേരിട്ട് ശരീരത്തെ ആക്രമിയ്ക്കാതിരിയ്ക്കാനാണ് ഇവര്‍ക്ക് സോപ്പ് ശരീരത്തില്‍ ഉപയോഗിയ്ക്കാന്‍ നല്‍കാതെ സോപ്പ് ഉപയോഗിച്ച വസ്ത്രം നല്‍കിയത്.