വേനൽച്ചൂടിൽ ആശ്വാസമായി യുവതലമുറയുടെ തണുപ്പൻ പാനീയങ്ങൾ; ശ്രദ്ധ നേടുന്ന പുതു രുചികൾ
ഇതാ യുവതലമുറയ്ക്കിടയിൽ ട്രെൻഡ് ആവുന്ന ചില പുതു രുചികൾ.
കൊടും വേനലിൽ ശരീരത്തിനും മനസിനും തണുപ്പ് പകരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.
കൊറിയൻ ഐസ്ഡ് കോഫി
കോഫി പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ പാനീയമാണിത്. തണുത്ത പാലിനുമുകളിൽ പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന കോഫി പാളി ചേർത്താണ് ഇത് ഒരുക്കുന്നത്. കാഴ്ചയിലും രുചിയിലും വ്യത്യസ്തത പുലർത്തുന്ന ഈ പാനീയം വേനൽക്കാല പ്രിയപാനീയങ്ങളുടെ പട്ടികയിൽ മുന്നിലാണ്.
ലാവെൻഡർ ഐസ്ഡ് ടീ
മനസിനെ ശാന്തമാക്കാനും ചൂടിൽ നിന്ന് ആശ്വാസം നൽകാനും ലാവെൻഡർ ഫ്‌ലേവർ ചേർത്ത തണുത്ത ചായ മികച്ചതാണ്
ചിയ സീഡ് ലെമണേഡ്
നാരങ്ങാവെള്ളത്തിൽ ചിയ വിത്തുകൾ ചേർത്ത് തയ്യാറാക്കുന്ന ഈ പാനീയം ദാഹം ദീർഘനേരം നിയന്ത്രിക്കാനും ശരീരത്തെ തണുപ്പിക്കാനും സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവരുടെ ഇഷ്ടപാനീയങ്ങളിലൊന്നായും ഇത് മാറിക്കഴിഞ്ഞു
മാംഗോ സ്ലഷി
പഴുത്ത മാമ്പഴവും ഐസും ചേർത്ത് തയ്യാറാക്കുന്ന മാമ്പഴ സ്ലഷി വേനൽക്കാലത്തെ ഏറ്റവും ജനപ്രിയ പാനീയങ്ങളിൽ ഒന്നാണ്. മധുരവും തണുപ്പും ഒരുമിക്കുന്ന ഈ പാനീയം കുട്ടികളിലും യുവാക്കളിലും ഒരുപോലെ പ്രിയപ്പെട്ടതാണ്.
പിങ്ക് ഡ്രിങ്ക്
ഡ്രാഗൺ ഫ്രൂട്ടും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ആകർഷകമായ ഈ പാനീയം ആരോഗ്യത്തിനും രുചിക്കും ഒരുപോലെ മികച്ചതാണ്.
കുക്കുമ്പർ മിന്റ് മോക്ടെയിൽ
വെള്ളരിക്കയും പുതിനയിലയും ചേർത്ത ഈ പാനീയം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും പെട്ടെന്ന് തണുപ്പിക്കാനും സഹായിക്കും.
വാട്ടർമെലൺ കൂളർ
തണ്ണിമത്തൻ ജ്യൂസിൽ അല്പം ഉപ്പും നാരങ്ങാനീരും ചേർത്ത് ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്.
