പങ്കാളിയെ സന്തോഷിപ്പിക്കാന്‍ എളുപ്പമുള്ള ചില വഴികള്‍

  1. Home
  2. Lifestyle

പങ്കാളിയെ സന്തോഷിപ്പിക്കാന്‍ എളുപ്പമുള്ള ചില വഴികള്‍

sex


കിടപ്പറയിൽ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ പല വഴികളുണ്ട്. അതില്‍ എളുപ്പമുള്ള ചില വഴികള്‍ ഇതാ.

1. ഒരല്‍പം താന്തോന്നിയാകാം

അല്‍പം താന്തോന്നിയാകുക. ഭാര്യക്ക് സെക്‌സ് സംബന്ധമായ സന്ദേശങ്ങള്‍ അയക്കുക. ഇത് എപ്പോള്‍ വേണമെങ്കിലും ആകാം. സെക്‌സ്റ്റ് ചെയ്യുക എന്നത് ഒരുപക്ഷേ പങ്കാളിക്കും അല്‍പം സന്തോഷം പകര്‍ന്നേക്കാം. എന്നു കരുതി ലൈംഗിക ചിത്രങ്ങള്‍ അയയ്‌ക്കരുത്. അത് ആ സന്തോഷം തല്ലിക്കെടുത്തും. വാക്കുകളിലൂടെ വേണം പങ്കാളിയെ സന്തോഷിപ്പിക്കാന്‍.

2. സുഖകരമല്ലാത്തതെങ്കിലും പങ്കാളിയെ ടീസ് ചെയ്യുക

ടീസ് ചെയ്യുക എന്നത് പങ്കാളികള്‍ക്കും രസിക്കുന്ന കാര്യമാണ്. അതില്‍ അല്‍പം അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ ആണെങ്കില്‍ പോലും കുഴപ്പമില്ല. പക്ഷേ, ആരോഗ്യകരമായിരിക്കണം. ഇത് വളരെ സന്തോഷപ്രദമായ ഒരു ലൈംഗികാനുഭൂതി പകരും.

3. ലൈംഗിക സംസാരങ്ങള്‍

വാക്കുകള്‍ പങ്കാളിയെ നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് എത്തിക്കും. അതിന് ചോദിക്കുന്നതും പറയുന്നതുമായ കാര്യങ്ങളില്‍ ഒരല്‍പം ലൈംഗികത ഉള്‍പ്പെടുത്തിയാല്‍ മതി. പതുക്കെ മൃദുവായി അവരുടെ ചെവിയില്‍ മന്ത്രിച്ചാല്‍ അത് അവര്‍ക്ക് കൂടുതല്‍ സുഖകരമായ അനുഭൂതി പകരും.

4. ഫാന്റസികളെ ഉണര്‍ത്തുക; പങ്കാളിക്കൊപ്പം പങ്കുവയ്‌ക്കുക

അല്‍പം ചീത്തയാണെങ്കിലും ഫാന്റസികളെ കുറിച്ച് പങ്കാളിയോടു സംസാരിക്കുന്നതു ഗുണം ചെയ്യും. എന്നിട്ട് രണ്ടുപേരും ഒരുമിച്ച് അത് നടപ്പാക്കുക.

5. നേരിട്ട് കാര്യങ്ങളിലേക്ക് പ്രവേശിക്കരുത്; ഫോര്‍പ്ലേ നല്ലതാണ്

നേരിട്ട് ലൈംഗികതയിലേക്ക് പ്രവേശിക്കുന്നത് പങ്കാളിയില്‍ ഭയവും അസ്വസ്ഥതയുമുണ്ടാക്കും. അതിന് മുന്നോടിയായി ഫോര്‍പ്ലേ നല്ലതാണ്. പങ്കാളിയെ നല്ലവണ്ണം സന്തോഷിപ്പിക്കണം.

6. വദനസുരതം

നാണിക്കരുത് എന്നതാണ് ഇക്കാര്യത്തില്‍ എടുത്തു പറയാനുള്ളത്. കാരണം, ഇത് പങ്കാളിക്കും ഏറെ സുഖം പകരും. മാത്രമല്ല ഈ സമയങ്ങളില്‍ പങ്കാളിക്ക് നിങ്ങളുടെ മുഖം കാണാവുന്ന തരത്തില്‍ തലയണകള്‍ വച്ച് അവരുടെ തല ഉയര്‍ത്തി വയ്‌ക്കുന്നതും നന്നായിരിക്കും.

7. പരീക്ഷണങ്ങള്‍

ലൈംഗികതയില്‍ പരീക്ഷണങ്ങള്‍ എപ്പോഴും നല്ലതാണ്. പരീക്ഷിക്കാവുന്ന നിരവധി പൊസിഷനുകള്‍ ഉണ്ട്. വാത്സ്യായനന്റെ കാമസൂത്രയില്‍ ഇതേകുറിച്ച് വിവരിച്ചിട്ടുമുണ്ട്.

8. പതുക്കെ.., വളരെ പതുക്കെ

ലൈംഗികത ആസ്വദിക്കാന്‍ പറ്റുന്നത് സാവധാനത്തില്‍ ചെയ്യുമ്പോഴാണ്. പതുക്കെ സമയമെടുത്ത് പങ്കാളിയെ ടീസ് ചെയ്യുമ്പോള്‍ അത് അവരും ആസ്വദിക്കും. അല്ലാത്ത പക്ഷം കിടപ്പറ ജീവിതം പരാജയമായിരിക്കും.

9. സമയം കാണിച്ച് അത്ഭുതപ്പെടുത്തുക

ഒരിക്കലും സെക്‌സിനിടെ പങ്കാളിയെ വിശ്രമിക്കാന്‍ അനുവദിക്കരുത്. അവരുടെ ചിന്തകള്‍ മാറിപ്പോകുന്നിടത്ത് ലൈംഗികത ആസ്വദിക്കാന്‍ സാധിക്കാതെ വരും. ഒന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തു കൊണ്ടാകരുത്.

10. കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും

മധുരപലഹാരങ്ങള്‍, പീനട്‌സ് തുടങ്ങിയവയൊക്കെ കിടപ്പറയില്‍ ഉപയോഗിക്കാം. അതല്ലെങ്കില്‍ ഒരു കളിപ്പാട്ടം കൊണ്ടുവരാം. എല്ലാം കിടപ്പറയില്‍ പങ്കാളിയെ രസിപ്പിക്കും.