ചപ്പാത്തി മാവ് ഫ്രഷ് ആയി സൂക്ഷിക്കാം; ചില വിദ്യകൾ ഇതാ
ചപ്പാത്തി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ആവശ്യമുള്ളതിലും കൂടുതൽ മാവ് നമ്മൾ കുഴച്ചുപോകും. ഇത് ചിലപ്പോൾ അടുത്ത തവണത്തേക്കായി ഫ്രിഡ്‌ജിൽ എടുത്തുവയ്‌ക്കും ചെയ്യാറുണ്ട്. എന്നാൽ പിന്നീട് എടുക്കുമ്പോഴാകട്ടെ ഈ മാവ് അത്ര ഫ്രഷായിരിക്കില്ല.കുഴച്ചുവച്ച ചപ്പാത്തിമാവ് ശരിയായി സംഭരിക്കാനും ഫ്രഷ് ആയി സൂക്ഷിക്കാനും ചില നുറുങ്ങുവിദ്യകൾ ഇതാ.
- എണ്ണ ചേർക്കുക – മാവ് കുഴക്കുമ്പോൾ എപ്പോഴും കുറച്ച് എണ്ണയോ നെയ്യോ ചേർക്കുക. ഇത് മാവ് കൂടുതൽ നേരം മൃദുവായി നിലനിർത്താൻ സഹായിക്കും. പിന്നീടുള്ള ഉപയോഗത്തിനായി മാറ്റിവയ്‌ക്കുമ്പോഴും ഫ്രഷായി നിൽക്കും.
- അലുമിനിയം ഫോയിൽ പൊതിയുക – കുഴച്ചുവച്ച മാവ് ഈർപ്പം വരാതെ സൂക്ഷിക്കാൻ അലൂമിനിയം ഫോയിലിൽ പൊതിയുന്നത് നല്ലതാണ്. എല്ലാ വശത്തും നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ശേഷം ഒരു കണ്ടെയ്‌നറിൽ സൂക്ഷിക്കാം.
- എയർടൈറ്റ് കണ്ടെയ്നർ – എയർടൈറ്റ് കണ്ടെയ്നർ ഉപയോഗിക്കുന്നത് മാവ് ഫ്രഷ് ആയി നിലനിർത്താനുള്ള നല്ലൊരു വഴിയാണ്. മാവ് സൂക്ഷിക്കുന്ന പാത്രം മൂടുന്നതിനുമുമ്പ് നല്ല വൃത്തിയുള്ള തുണിയോ പ്ലാസിക്കോ കൊണ്ട് എയർ കടക്കാത്തവിധം അടയ്‌ക്കുന്നത് നല്ലതാണ്.
- സിപ്‌ലോക്ക് ബാഗുകൾ –സിപ്‌ലോക്ക് ബാഗ് മാവ് സൂക്ഷിക്കാൻ മറ്റൊരു നല്ല വഴിയാണ്. അത് അടയ്ക്കുന്നതിന് മുമ്പ് വായു കടന്നിട്ടില്ലെന്ന് ഉറപ്പാക്കണം.
തണുത്ത സ്ഥലത്ത് മാവ് സൂക്ഷിക്കുന്നത് കേടില്ലാതെ നിലനിര്‍ത്താൻ സഹായിക്കും. ഫോയിൽ പൊതിഞ്ഞ ശേഷം ഒരു കണ്ടെയ്നറിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതാകും നല്ലത്.