വിൻഡോസിൽ ഗാർഡൻ ആയാലോ?; തുളസി മുതൽ കറിവേപ്പില വരെ

  1. Home
  2. Lifestyle

വിൻഡോസിൽ ഗാർഡൻ ആയാലോ?; തുളസി മുതൽ കറിവേപ്പില വരെ

gardening


വീട്ടിനുള്ളിൽ പച്ചപ്പ് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് വിൻഡോസിൽ ഗാർഡൻ, അഥവാ ജനാലപ്പടിയിലെ പൂന്തോട്ടം. നഗരങ്ങളിൽ താമസിക്കുന്നവർക്കാണ് വിൻഡോസിൽ ഗാർഡൻ ഏറ്റവും അനുഗ്രഹമാകുക. പുറത്തൊരു പൂന്തോട്ടം ഒരുക്കാൻ കഴിയാത്തവർക്ക് ബാൽക്കെണിയിലും ജനാലപ്പടിയിലുമായി അതിമനോഹരമായ പൂന്തോട്ടം ഒരുക്കാം. വീട്ടിനുള്ളിൽ ചെടികൾ വളർത്തുന്നത് അകത്തളങ്ങളുടെ മനോഹാരിത വർദ്ധിപ്പിക്കുക മാത്രമല്ല, വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. കൂടാതെ, അകത്തളങ്ങളിൽ ചെടികൾ വെക്കുന്നതിലൂടെ മാനസിക പിരിമുറുക്കം കുറച്ച് മൂഡ് മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

ഗാർഡൻ എങ്ങനെ ഒരുക്കാം
വീടിന്റെ ജനാലപ്പടികൾക്ക് അനുയോജ്യമായ ചട്ടികളും ആവശ്യത്തിന് മണ്ണും നല്ല സൂര്യപ്രകാശം ലഭിക്കുന്ന ജനലുകളും മാത്രമേ ഈ പൂന്തോട്ടത്തിന് ആവശ്യമുള്ളു. സാധാരണ മണ്ണ് ഉപയോഗിക്കുന്നതിനേക്കാൾ കടകളിൽ ലഭ്യമായ പോട്ടിംഗ് മിക്സ് ആണ് വിൻഡോസിൽ ഗാർഡന് ഉചിതം.

ഏതൊക്കെ ചെടികളാണ് നല്ലത്

  • തുളസി - വളരെ പവിത്രമായി കരുതപ്പെടുന്ന, ഔഷധഗുണങ്ങളുള്ള തുളസിച്ചെടി വിൻഡോസിൽ ഗാർഡന് പറ്റിന് ചെടിയാണ്. രാവിലെയും വൈകുന്നേരവും നേരിട്ട് സൂര്യപ്രകാശം അടിക്കുന്നിടത്ത് തുളസി നല്ലതുപോലെ വളരും. മാത്രമല്ല, വീട്ടിനുള്ളിൽ തുളസി ഉണ്ടെങ്കിൽ ചുമയ്ക്കും ജലദോഷത്തിനുമെല്ലാം മരുന്നായും ഉപയോഗിക്കാം. ചായയിലും ഭക്ഷണത്തിലും തുളസി ചേർക്കാം. വെറുതേ കഴിച്ചാലും പ്രശ്നമില്ല.
  • കറിവേപ്പില- അടുക്കളയിൽ മിക്ക കറികളിലും ഒഴിച്ചുകൂടാനാകാത്ത, ഔഷധഗുണങ്ങൾ ഏറെയുള്ള കറിവേപ്പിലയും ജനാലപ്പടിയിൽ വളർത്താം. വളരെ പതുക്കയേ കറിവേപ്പില വളരൂ. സൂര്യപ്രകശം കറിവേപ്പിലയ്ക്ക് വലിയ ദോഷങ്ങൾ ചെയ്യില്ല. എല്ലാ കറികളിലും കറിവേപ്പില ഉപയോഗിക്കാം. ഇല്ലെങ്കിൽ ഉണക്കിപ്പൊടിച്ച് തലയിലും മറ്റും തേക്കാം.
  • പുതിന-ജനാലപ്പടിയിൽ നന്നായി വളരുന്ന മറ്റൊരു ചെടിയാണ് പുതിന. പുതിനയും ഔഷധസസ്യമാണ്. ദഹനപ്രശ്നങ്ങൾ മാറ്റാൻ പുതിനയ്ക്ക് കഴിവുണ്ട്. ചായയിലും മൊജിത്തോകളിലും സലാഡുകളിലും ചട്നിയിലുമെല്ലാം പുതിനയിടാം. വീട്ടിനുള്ളിൽ പുതിനയുണ്ടെങ്കിൽ അതിന്റെ സുഗന്ധവും അകത്തളങ്ങളെ ഫ്രഷ് ആക്കും. പുതിനയ്ക്ക് ദിവസവും വെള്ളം ഒഴിച്ചുകൊടുക്കേണ്ടതുണ്ട്.