ഊണിന് കിടിലൻ സോയാബീൻ ഫ്രൈ; വളരെ എളുപ്പത്തിൽ തയ്യാറാക്കാം

  1. Home
  2. Lifestyle

ഊണിന് കിടിലൻ സോയാബീൻ ഫ്രൈ; വളരെ എളുപ്പത്തിൽ തയ്യാറാക്കാം

soybean fry


അധികം ചേരുവകൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ എങ്ങനെ രുചികരമായ സോയാബീൻ ഫ്രൈ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഇതിനായി വളരെ കുറച്ച് ചേരുവകൾ മാത്രമാണ് ആവശ്യമായിട്ടുള്ളത്.

സോയാബീൻ ഫ്രൈ

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വയ്‌ക്കാം. തീ കത്തിക്കുന്നത് മുൻപ് ഇതിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുക്കണം. പിന്നീട് ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി, കുറച്ച് മുളകുപൊടി, ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോല മിക്സ് ചെയ്ത് എടുക്കാം. ഇനി തീ കത്തിച്ചു കൊടുക്കണം.

പൊടികളെല്ലാം നല്ലതുപോലെ മൂത്ത് വന്നതിനുശേഷം ചൂട് വെള്ളത്തിൽ നല്ലതുപോലെ കഴുകി വെച്ചിരിക്കുന്ന സോയാബീൻ ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം രണ്ട് മിനിറ്റ് അടച്ചുവെച്ച് വേവിക്കാം. രണ്ടു മിനിറ്റിനുശേഷം ചെറുതായി അരിഞ്ഞ കറിവേപ്പിലയും സവാളയും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം.

സോയാബീനിലെ വെള്ളം മുഴുവൻ വറ്റി ഫ്രൈ ആയി വരുന്നത് വരെ ഇടയ്‌ക്കിടെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാം. ഫ്രൈ ആയി വരുമ്പോൾ അല്പം കുരുമുളക് പൊടിയും കുറച്ച് ഗരം മസാലയും പൊടിയായി അരിഞ്ഞ് വെച്ചിരിക്കുന്ന കുറച്ച് സവാളയും കൂടി ഇട്ടതിനുശേഷം നല്ലതുപോലെ ഇളക്കി വാങ്ങാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ സോയാബീൻ ഫ്രൈ റെഡി.