വെള്ള തറയിലെ അഴുക്ക് വൃത്തിയാക്കാൻ ബുദ്ധിമുട്ടുന്നവരാണോ?; ഇനി വിഷമിക്കേണ്ട : ഇതാ ചില എളുപ്പവഴികൾ

  1. Home
  2. Lifestyle

വെള്ള തറയിലെ അഴുക്ക് വൃത്തിയാക്കാൻ ബുദ്ധിമുട്ടുന്നവരാണോ?; ഇനി വിഷമിക്കേണ്ട : ഇതാ ചില എളുപ്പവഴികൾ

tile-cleaning


വെള്ള തറ കഴുകുന്നത് പലപ്പോഴും ദൈർഘ്യമേറിയതും മടുപ്പിക്കുന്നതുമായ ഒരു മുട്ടൻ പണിയാണ്, എന്നാൽ ചില ഫ്ലോർ ക്ലീനിംഗ് ഹാക്കുകൾ കൊണ്ട് നിങ്ങൾക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണം. ഒരു മോപ്പും ഫ്ലോർ ക്ലീനറും കൊണ്ട് തറ മുഴുവനായും വൃത്തിയാക്കാൻ കഴിയണമെന്നില്ല. നിലം തുടയക്കുമ്പോൾ നിങ്ങൾ ഇനി പറയുന്ന ട്രിക്കുകൾ ഉപയോ​ഗിച്ച് നോക്കൂ.

ഷവർ ഓണാക്കി ബാത്ത്റൂം ടൈലുകൾ വൃത്തിയാക്കുക:

തറ വൃത്തിയാക്കാൻ തുടങ്ങുന്നതിനുമുമ്പ് ഏകദേശം 10 മിനിറ്റ് ചൂടുള്ള താപനിലയിൽ നിങ്ങളുടെ ഷവർ പ്രവർത്തിപ്പിക്കുക. നിങ്ങളുടെ കുളിമുറിയിലെ അഴുക്ക് നീക്കം ചെയ്യുന്നത് ഇത് വളരെ എളുപ്പമാക്കും. നിലത്ത് തറ ആവശ്യത്തിന് ഈർപ്പമുള്ളപ്പോൾ വേ​ഗത്തിൽ വൃത്തിയാക്കാൻ സാധിക്കും. 

ഐസ് ഉപയോഗിച്ച് പശയും മറ്റ് ഒട്ടിപ്പിച്ച അഴുക്കും കളയാം: 

ഒട്ടിപ്പിടിച്ച പശപശപ്പും അഴുക്കും മോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് പകരം പകരം, ഐസ് ഉപയോ​ഗിച്ച് വൃത്തിയാക്കാൻ എളുപ്പം സാധിക്കും. ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ സിലിക്കൺ ബാഗിൽ ഐസ് ക്യൂബുകൾ നിറയ്ക്കുക. ശേഷം ഒട്ടിപ്പിടിച്ച അഴുക്കിന് മുകളിൽ കൂടി വൃത്തിയാക്കാം. തണുക്കുമ്പോൾ ഇത് വേ​ഗം ഇളകി വരും.

കെമിക്കൽ ഗ്രൗട്ട് ക്ലീനർ ഒഴിവാക്കി അൽപം ഷേവിംഗ് ക്രീമും നാരങ്ങാനീരും ഉപയോഗിച്ച് ഒരു മിശ്രിതം ആക്കാം. കുറച്ച് ടേബിൾസ്പൂൺ നാരങ്ങാനീരും ഒരു കപ്പ് ഷേവിംഗ് ക്രീമും യോജിപ്പിച്ച് അഴുക്കിന് മുകളിൽ നന്നായി പുരട്ടുക. കുറച്ച് മിനിറ്റ് മുക്കിവയ്ക്കുക, തുടർന്ന് ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇത് വൃത്തിയാക്കുക.

ബേക്കിംഗ് സോഡയുടെയും എസൻഷ്യൽ എണ്ണകളുടെയും സംയോജനം നിങ്ങളുടെ ചവിട്ടി അല്ലെങ്കിൽ വലിയ പരവതാനിപുതിയത് പോലെ മികച്ചതാക്കാനുള്ള മികച്ച മാർഗമാണ്. രണ്ട് ചേരുവകളും ഒരുമിച്ച് കലർത്തി ചവിട്ടിയിൽ ചെറുതായി വിതറുക. മികച്ച ഫലം ഉറപ്പാക്കാൻ വാക്വം ചെയ്യുന്നതിന് മുമ്പ് ഒരു മണിക്കൂർ അങ്ങനെ വയ്ക്കാം.

ടീ ബാ​ഗ്:

ചായ അതിന്റെ ആരോഗ്യ ​ഗുണങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ തടികാെണ്ട് ഉള്ള തറയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനും കഴിയും. തിളക്കുന്ന വെള്ളത്തിൽ അഞ്ചോ ആറോ ടീ ബാഗുകൾ ഇട്ട് വെള്ളം തയ്യാറാക്കാം. ഇത് കൊണ്ട് കറകളും പോറലുകളും മറയ്ക്കാം. തണുപ്പിച്ച ശേഷം ഒരു തുണി അതിൽ മുക്കി ഉപയോഗിക്കുക അല്ലെങ്കിൽ തറയിൽയിൽ ഒരു സ്പ്രേ ബോട്ടിൽ ഉപയോ​ഗിച്ച് സ്പ്രേ ചെയ്യുക.

ഒരു മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് നിങ്ങൾ സാധാരണ പോലെ നിലം തുടയ്ക്കാം. നിങ്ങളുടെ വുഡ് ഫ്ലോർ പൂർത്തിയാകാത്തതാണെങ്കിൽ ചായ തറയിൽ കൂടുതൽ നേരം ഇരിക്കാൻ അനുവദിക്കരുത്.